വെള്ളം കുടിച്ചാല്‍ തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് മിക്കവാറും പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. തൈറോയ്ഡ് ഗ്രന്ഥി കഴുത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക ഗ്രന്ഥിയാണ്. ഇത് കൃത്യമായ രീതിയില്‍ ഹോര്‍മോണ്‍ ഉല്പാദിപ്പിച്ചാല് തൈറോയ്ഡ് ആരോഗ്യം കൃത്യമായി നില നില്ക്കും. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാല്‍ ഇത് തൈറോയ്ഡ് ആരോഗ്യത്തെ ബാധിയ്ക്കുകയും ചെയ്യും.
വെള്ളത്തിലടങ്ങിയിരിയ്ക്കുന്ന ഫ്ളൂറൈഡ് തോത് അമിതമാകുന്നത് തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ഇതുപോലെ വെള്ളത്തിലെ ക്ലോറിന്‍ അധികമാകുന്നതും തൈറോയ്ഡിനെ ബാധിയ്ക്കും. പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിയ്ക്കുന്ന ഭക്ഷണവും വെളളവും ഉപയോഗിയ്ക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടാക്കുന്നതുമെല്ലാം ദോഷം ചെയ്യും. ഇവയിലെ ദോഷകരമായ ഘടകങ്ങള്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനെ ബാധിയ്ക്കും.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങളുണ്ടാവാനുള്ളത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തൈറോയിഡ് ഹോര്‍മോണിന്റെ ഉല്പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.