ശിവനെ തേടീ ആ സന്തോഷവാർത്ത എത്തുമ്പോൾ വൻ ടിസ്റ്റ്..!! ഒരു വാതിൽ അടഞ്ഞപ്പോൾ മറ്റൊരു വാതിൽ തുറക്കുന്നു ബാലേട്ടന്റെ മുന്നിൽ.. പഞ്ചായത്ത് സെക്രട്ടറിയെ വലിച്ച് ചടിച്ച് ബാലൻ..!!|santhwanam today episode promo oct 17 malayalam

santhwanam today episode promo oct 17 malayalamസീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ ആയി സാന്ത്വനം വീട്ടുകാർ വലിയ വിഷമത്തിലാണ് മുന്നോട്ടു പോകുന്നത്. കൃഷ്ണ സ്റ്റോർസ് കത്തിപ്പോയതിൻ്റെയും, അമ്മ പോയതിൻ്റെ വിഷമത്തിലായിരുന്നു എല്ലാവരും. എന്നാൽ സ്ഥിരവരുമാനമായിരുന്ന കട എങ്ങനെയെങ്കിലും പുതുക്കി പണിയാൻ നിൽക്കുമ്പോഴാണ് ഇന്നലത്തെ എപ്പിസോഡിൽ പഞ്ചായത്തിൽ നിന്നും എഞ്ചിനീയർ വന്ന് കട പൊളിച്ച് പണിയണമെന്ന് പറയുകയായിരുന്നു.

ഇത് തമ്പിയുടെ ചതിയാണോ എന്ന് അവർ സംശയിക്കുന്നുണ്ടെങ്കിലും, ഭദ്രൻ ചിറ്റപ്പനാണ് ഇതിൻ്റെ പിന്നിലെന്ന് അവർ അറിയുന്നില്ല. എഞ്ചിനീയർ അത് പറഞ്ഞതോടെ വിഷമത്തോടെ ബാലനും അനിയന്മാരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിൽ എത്തിയപ്പോൾ ഇവരുടെ മുഖം കണ്ടപ്പോൾ ദേവി ചോദിക്കുന്നുണ്ട് എന്താണ് എഞ്ചിനീയർ പറഞ്ഞതെന്ന്. കട പൊളിച്ച് പണിയാനാണ് പറഞ്ഞതെന്ന് ബാലൻ പറഞ്ഞപ്പോൾ ആകെ വിഷമിക്കുകയാണ് എല്ലാവരും. ആർക്കോ വേണ്ടിയാണ് എഞ്ചിനീയർ വന്നത്.

അതിനാൽ അയാൾ പറയുന്നത് കേട്ട് അതു പോലെ ചെയ്യില്ലെന്നും, സത്യമെന്താണെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് തെളിയിച്ചു കൊടിക്കുമെന്ന് പറഞ്ഞ് ബാലൻ മുറിയിലേക്ക് പോയി. ദേവിയും പിറകെ പോയി രണ്ടു പേരും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഖാവിൻ്റെ ഫോൺ വരുന്നത്. താൻ ഉടൻ ഇവിടെ വരെ വരണമെന്ന് പറയുകയാണ് ബാലനോട് സഖാവ്. ഉടൻ തന്നെ ബാലൻ ദേവിയോട് പറഞ്ഞ് സഖാവിനെ കാണാൻ പോവുകയാണ്. വഴിയിൽ വച്ച് സേതുവിനെയും കൂട്ടി പോവുകയാണ്. അപ്പോഴാണ് ദേവി ഹരിയുടെ കയ്യിൽ പണമൊന്നും ഉണ്ടാവില്ലെന്ന് മനസിലാക്കി കുറച്ച് പണം നൽകുന്നത്. പിന്നീട് ബാലേട്ടൻ സഖാവ് വിളിച്ചിട്ട് പോയിട്ടുണ്ടെന്നും പറയുന്നു. ബാലനും സേതുവും അവിടെ എത്തിയപ്പോൾ സഖാവ് ഒരു പേപ്പർ എടുത്തു നൽകി. ഇത് ശിവൻ്റെ ഊട്ടുപുരയുടെ ലൈസൻസാണെന്ന് സഖാവ് പറഞ്ഞപ്പോൾ സേതുവും ബാലനും വലിയ സന്തോഷത്തിലായി. പിന്നീട് സഖാവ് ബാലനോട് പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് സംസാരിക്കാൻ പറയുന്നു. ശേഷം ബാലനും സേതുവും സെക്രട്ടറിയെ കാണാൻ പോവുകയാണ്.

അവിടെ എത്തിയപ്പോൾ സഖാവിനോട് എഞ്ചിനീയർ പറഞ്ഞത് കട പൊളിച്ച് പണിയാനാണ് എന്ന് ബാലൻ പറഞ്ഞു. എങ്കിൽ ആ വഴി നോക്കാൻ പറഞ്ഞപ്പോൾ, ഒരിക്കലും കടപൊളിക്കില്ലെന്നും, ഞങ്ങൾ അത് തെളിയിച്ച് കൊണ്ടുവരുമെന്ന് പറയുകയാണ് ബാലൻ. എങ്കിൽ താൻ തെളിയിച്ചിട്ട് വാടോ എന്ന് സെക്രട്ടറിയും ദേഷ്യത്തിൽ പറയുകയാണ്. പിന്നീട് സേതുവും ബാലനും പഞ്ചായത്തിൽ നിന്ന് പോകുന്നു. സെക്രട്ടറിക്ക് ദേഷ്യം പിടിച്ച് നിൽക്കുകയാണ്. പഞ്ചായത്തിലെ വിവരങ്ങളൊക്കെ ചിറ്റപ്പൻ അറിയുന്നു. അപ്പോൾ കൃഷ്ണ സ്റ്റോർസ് തുറക്കാനുള്ള ശ്രമമായിരിക്കും ഇനി എന്ന് മനസിലാക്കിയ ഭദ്രൻ, ബാലനെ കൃഷ്ണ സ്റ്റോർസ് തുറക്കാൻ സമ്മതിക്കില്ലെന്ന് തോമാച്ചനോട് പറയുകയാണ് ഭദ്രൻ. എന്നാൽ സന്തോഷത്തോടെ ബാലൻ ശിവൻസ് ഊട്ടുപുരയുടെ ലൈസൻസുമായി വീട്ടിലേക്ക് പോകുന്നതോടെ സാന്ത്വനം ആരാധകർക്ക് സന്തോഷം നൽകുന്ന പ്രൊമോയാണ് കാണാൻ കഴിയുന്നത്.santhwanam today episode promo oct 17 malayalam