മീനൂട്ടിയെ വാനോളം ഉയർത്തി അച്ഛൻ..!!എട്ടും പൊട്ടും തിരിയാത്ത കൂട്ടിക്ക് ഇന്ന് പതിനെട്ട്..!! മധുര പതിനെട്ടിന്റെ മധുരം നുണഞ്ഞ് അനുനയ അനൂപ്; കൊച്ചു സുന്ദരിക്ക് ആശംസകളുമായി താരങ്ങളും ആരാധകരും…!!|meenakshi anunaya anoop 18 birthday Celebration

meenakshi anunaya anoop 18 birthday Celebrationഅമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാള സിനിമ ലോകത്തെക്കു കടന്ന് വന്ന മീനാക്ഷി എല്ലാ മലയാളികൾക്കും പ്രിയങ്കരിയാണ്.ഇപോഴിതാ താരത്തിന് 18 വയസ്സ് തികഞ്ഞിരിക്കുകയാണ് മീനാക്ഷിക്ക്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മീനാക്ഷി.

എട്ടും പൊട്ടും തിരിയാത്ത കുട്ടിക്ക് പത്തിനെട്ട് വയസ്സായി എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ചിത്രം പങ്ക് വെച്ചത്.സിൽവർ ഗൗണിൽ അതിസുന്ദരിയായാണ് താരം പിറന്നാൾ ദിനത്തിൽ പ്രത്യക്ഷപ്പെട്ടത്.കോട്ടയം സ്വദേശിയായ മീനാക്ഷിയുടെ യഥാർത്ഥ പേര് അനുനയ അനൂപ് എന്നാണ്.ആരുഷ് എന്ന ഒരു സഹോദരനും മീനാക്ഷിക്ക് ഉണ്ട്.അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി മധുര നൊമ്പരം എന്ന ഹൃസ്വചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.

അമർ അക്ബർ അന്തോണിയാണ് താരത്തിന്റെ അഭിനയ ജീവിതത്തിനു മികച്ച ഒരു തുടക്കം സമ്മാനിച്ചത്.പിന്നീട് ഒപ്പം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളായി അഭിനയിക്കാൻ മീനാക്ഷിക്ക് സാധിച്ചു. ഈ രണ്ട് ചിത്രങ്ങളിലെയും രണ്ട് സൂപ്പർ ഹിറ്റ് ഗാനങ്ങളിലും മീനാക്ഷിക്ക് അഭിനയിക്കാൻ കഴിഞ്ഞു.ജംന പ്യാരി, ആന മയിൽ ഒട്ടകം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.നടി എന്ന നിലയിൽ മാത്രമല്ല അവതാരകയായും മീനാക്ഷി മിനിസ്‌ക്രീനിൽ തിളങ്ങി.

ഫ്‌ളവേഴ്‌സിലെ ജനപ്രിയ പ്രോഗ്രാം ആയ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിങ്ങറിന്റെ അവതാരകയാണ് മീനാക്ഷി. ചെറുപ്പം മുതൽ കാണുന്ന കുട്ടയായത് കൊണ്ട് തന്നെ സിനിമ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് താരം ഏറെ പ്രിയപ്പെട്ടവൾ ആണ്.അത് കൊണ്ട് തന്നെ മീനാക്ഷിക്ക് പതിനെട്ടു വയസ്സയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് താരത്തിന്റെ ബർത്ഡേ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.നിരവധി ആരാധകരാണ് മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടെത്തുന്നത്.meenakshi anunaya anoop 18 birthday Celebration