താലിമാലയുമായി കെട്ടാൻ ചെന്ന വിക്രം സ്വാതിയുടെ മറ്റൊരു മുഖം കണ്ട് ഞെട്ടി..കോടതിയിലിട്ട് വിക്രത്തെ പൊളിച്ചടുക്കിയ ജഡ്ജിയോട് സോണിയ സത്യം വെളിപ്പെടുത്തുന്നു..ഡിവോഴ്സ് കിട്ടിയ സന്തോഷത്തിൽ പ്രകാശനും മകനും ആഹ്ലാദിക്കുന്നു..!|Mounaragam today episode promo oct 17 malayalam

Mounaragam today episode promo oct 17 malayalamഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് ഇന്ന് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയയും വിക്രമും നിയമപരമായി വേർപിരിയാൻ കോടതിയിൽ എത്തുന്നതായിരുന്നു. അവിടെ എത്തിയ ശേഷം വിക്രമും പ്രകാശും വളരെ സ്നേഹത്തിലാണ് സോണിയോടും, കല്യാണിയോടും, കിരണിനോടും പെരുമാറുന്നത്.

എന്നാൽ നിങ്ങളുടെ നാടകമാണെന്ന് നമുക്കറിയാമെന്ന് കിരൺ പറയുന്നുണ്ട്. ശേഷം സേണിയയും വിക്രമും കോടതിയിലേക്ക് പോയി. ആ സമയം കിരണിൻ്റെ വീട്ടിലേക്ക് രൂപ വരികയാണ്. സോണിയയുടെ ഡൈവോഴ്സ് നടന്നു കഴിഞ്ഞാൽ അവളോട് മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാൻ വേണ്ടി ദീപയോട് പറയുകയാണ് രൂപ.ഞാൻ പിണങ്ങി നിൽക്കുന്നതിനാൽ എനിക്കൊന്നും പറയാൻ പറ്റുന്നില്ലെന്നും പറയുകയാണ്. കോടതിയിൽ വിക്രമും സോണിയയും പോയി.

ഡൈവോഴ്സ് കേസ് നടക്കുമ്പോൾ ജഡ്ജി വിക്രമിനെ യിട്ട് പൊരിക്കുകയാണ്. നമ്മൾ രണ്ടു പേരും ഒരുപാട് അകന്നു കഴിഞ്ഞെന്നും, ഇനി ഒരുമിച്ച് പോവാൻ കഴിയില്ലെന്നും പറഞ്ഞ് രണ്ടു പേരും ഒപ്പിട്ട് വേർപിരിയുകയായിരുന്നു. പുറത്തിറങ്ങിയ വിക്രം സന്തോഷത്താൽ ഓടിപ്പോയി പ്രകാശനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഡൈവോഴ്സ് കിട്ടി അച്ഛാ എന്ന് പറഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. പിന്നീട് സോണിയയോട് വിക്രം നിന്നെക്കാൾ നല്ലൊരു പെണ്ണിനെ വിവാഹം കഴിക്കുമെന്ന് പറയുകയാണ്. എന്നാൽ അങ്ങനെ നടന്നാൽ ഞാൻ പഴനിയിൽ പോയി മൊട്ടയടിക്കുമെന്ന് പറയുകയാണ് സോണിയ.

ഇനി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് പോവാൻ ഒരുങ്ങുമ്പോഴാണ് സോണിയ താലിമാല വിക്രമിന് എറിഞ്ഞ് കൊടുക്കുന്നത്. നിൻ്റെതായിട്ടുള്ള ഒന്നും അവളുടെ കൈയിൽ ഉണ്ടാവാൻ പാടില്ലെന്ന് പ്രകാശൻ പറഞ്ഞപ്പോൾ കല്യാണി കുഞ്ഞിൻ്റെ കാര്യം ഓർമ്മപ്പെടുത്തുന്നു. അത് ബൈജുവിൻ്റേതാണെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു വിക്രമും പ്രകാശനും. ഇതൊക്കെ കേട്ട് ദേഷ്യം പിടിച്ച്എന്തും ചെയ്യാനുള്ള ഭാവത്തിൽ നിൽക്കുകയാണ് കിരൺ. വിക്രമും പ്രകാശനും നേരെ പോകുന്നത് സ്വാതി ഡോക്ടറെ കാണാനാണ്. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ കഴിയുന്നത്.Mounaragam today episode promo oct 17 malayalam