മുളപ്പിച്ച പയർ കഴിക്കുമ്പോൾ…

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. പ്രത്യേകിച്ചും ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍. ഉണക്കപ്പയര്‍, ചെറുപയര്‍, മുതിര എന്നിങ്ങനെ ഒരു പിടി വസ്തുക്കള്‍ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇത്തരം പയര്‍ വര്‍ഗങ്ങളില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയര്‍.

ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി നോക്കൂ. ഇത് വേവിച്ചോ അല്ലാതെയോ ആകാം. വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. മുളപ്പിച്ചതും അല്ലാതെയുമായ ചെറുപയര്‍ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും.

രോഗപ്രതിരോധ ശേഷി ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ചെറുപയര്‍. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്.

ദിവസവും ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ മുളപ്പിച്ച ചെറുപയര്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ആരോഗ്യകരമായ ഈ ഭക്ഷണത്തിനു സാധിയ്ക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.