മലബന്ധം പമ്പ കടത്തും ഈ നാരങ്ങാപ്രയോഗം

വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങൾ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവിൽ പോകാതിരിയ്ക്കുന്നതാണ് മലബന്ധം. ആഹാരത്തിന് ദഹന വ്യൂഹത്തിൽവച്ചു സംഭവിക്കുന്ന മാറ്റങ്ങളെ തുടർന്ന് വൻകുടലിൽ വച്ചാണ് മലം ഉണ്ടാകുന്നത്. മലവിസർജനത്തിനു നിദാനമായ റിഫ്‌ളക്‌സ് ആണ് ഡെഫിക്കേഷൻ റിഫ്‌ളക്‌സ്.

മലദ്വാരത്തിലുള്ള മാംസപേശികൾ മലത്തിന്റെ പുറത്തേക്കുള്ള പോക്കിനെ നിയന്ത്രിക്കുന്നു. പ്രത്യേക നാഡികൾ ഈ റിഫ്‌ളക്‌സിനെ നിയന്ത്രിക്കുന്നു. ശരീരത്തിൽ അകത്തേക്ക് ആഹാരം പ്രവേശിക്കുന്നത് പോലെ പ്രധാനമാണ് പുറത്തേക്ക് പോകുന്നതും. മലത്തിന്റെ ലക്ഷണം നോക്കി പല രോഗങ്ങളും നിർണയിക്കാൻ സാധിക്കും.

പല കാരണങ്ങളാലും മലബന്ധം ഉണ്ടാകും. തെറ്റായ ആഹാരക്രമവും ദിനചര്യയുമാണ് പ്രധാന കാരണം. വൻകുടലിനു ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നത് കുട്ടികളിലും, കുടലിന്റെ മാംസപേശികൾക്കു ബലക്ഷയം സംഭവിക്കുന്നത് പ്രായം ചെന്നവരിലും മലബന്ധത്തിനു കാരണമാകും. കുടലിലുണ്ടാകുന്ന അർബുദം, നാഡികൾക്കുണ്ടാകുന്ന ക്ഷതങ്ങൾ ഇവയൊക്കെ മലബന്ധം ഉണ്ടാക്കാവുന്നതാണ്. ആഹാരത്തിൽ നാരുകൾ തീരെ കുറവായിരുന്നാൽ മലബന്ധത്തിന് സാധ്യതയുണ്ട്. വയറ്റില്‍ നിന്നും വേണ്ടപോലെയുളള ശോധനയ്ക്കു സഹായിക്കുന്ന നാരങ്ങാപ്രയോഗം എങ്ങനെയെന്ന് മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.