ഒരുപാട് കഠിനാധ്വാനവും സമരങ്ങളും സങ്കടങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ.. പക്ഷേ അവസാനം അതെല്ലാം ഞങ്ങളുടെ സന്തോഷമായി മാറി..!!ശീതൾ എൽസ പാലുകാച്ചി പുതിയ വീട്ടിലേക്ക് !!|Youtuber Sheethal Elzha Vinu Vinesh New Home Viral

Youtuber Sheethal Elzha Vinu Vinesh New Home Viralടിക്ടോക് വീഡിയോകളിലൂടെ എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശീതൾ. ടിക് ടോക്കിൽ നിന്ന് പിന്നീട് യൂട്യൂബിലേക്കും ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും വളർന്ന താരത്തിന് വളരെ കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരും ഫോളോവേഴ്സ് ആണ് ഉണ്ടായത്.

പല വീഡിയോകളിലും ശീതളിനൊപ്പം പ്രത്യക്ഷപ്പെട്ട വിനു ആണ് താരത്തിന്റെ ജീവിതത്തിലേക്ക് കൂട്ടായി എത്തിയത്. ഇവരുടെ കോംബോയും ഒന്നിച്ചെത്തുന്ന വീഡിയോകളും ഒക്കെ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്. യൂട്യൂബ് ആരംഭിച്ച് ചെറിയ കാലയളവിൽ വൺ മില്യൺ വ്യൂവേഴ്സിനെ നേടിയ ടിക് ടോക് കപ്പിൾസും ഇരുവരും തന്നെയാണ്. ടിക് ടോക് വീഡിയോകളിലൂടെ ഒന്നിച്ച്, കട്ട ഫ്രണ്ട്സ് ആയ ഇരുവരും ജീവിതത്തിൽ ഒന്നിച്ചത് വളരെ യാദൃശ്ചികമായി മാത്രമാണ്.

തനിക്ക് ജീവിതത്തിൽ കിട്ടിയ നല്ലൊരു പാതിയാണ് വിനു എന്ന് പല ഘട്ടങ്ങളിലും ശീതൾ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് എല്ലാകാര്യത്തിനും സപ്പോർട്ട് നൽകുന്ന വിനു ഒരുപാട് ഫ്രീഡം തനിക്ക് നൽകുന്നുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

ഇന്നും വീഡിയോകളിൽ സജീവമായി ഇടപെടുന്ന ഇവർ ഇപ്പോൾ ഏറ്റവും ഒടുവിലായി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. വളരെ നാളായി റെന്റിന് താമസിച്ചിരുന്ന ഇവർ തങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ വീട് സ്വന്തമാക്കിയിരിക്കുന്ന വാർത്തയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഒരുപാട് വിഷമതകളും പ്രതിസന്ധിയും ഒക്കെ തരണം ചെയ്താണ് താങ്ങൾ ഇത്തരത്തിൽ ഒരു നേട്ടം കൈവരിച്ചതെന്നും അതിന് ദൈവത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും പോസ്റ്റിന് താഴെ ശീതൾ കുറിച്ചിരിക്കുന്നു.വീഡിയോയിൽ പാലുകാച്ചൽ ചടങ്ങും വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും അച്ഛൻറെ പ്രാർത്ഥനയും ഒക്കെ താരങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.Youtuber Sheethal Elzha Vinu Vinesh New Home Viral