ബാലനെ വെല്ലുവിളിച്ച് എല്ലാവരും..ശിവൻ ആ രഹസ്യം വെളിപ്പെടുത്തുമ്പോൾ ബാലൻ പുതിയ തീരുമാനത്തിൽ!!ശിവൻ അറിയാതെ ബാലൻ എത്തുമോ ??|Santhwanam today episode promo sept 5 malayalam

Santhwanam today episode promo sept 5 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം മറ്റൊരു കഥാമുഹൂർത്തവുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലേട്ടനോട് ശിവൻ ഊട്ടുപുര ഉദ്ഘാടനം ചെയ്യാൻ വിളിക്കുകയായിരുന്നു. എന്നാൽ നീ കട തുടങ്ങിജയിച്ച് കാണിക്ക് എന്നിട്ട് ഞാൻ വരാമെന്ന് പറയുകയാണ് ബാലൻ.

വളരെ ദു:ഖിതനായ ശിവൻ റൂമിലേക്ക് പോയപ്പോൾ പിറകെ അഞ്ജു പോയി ബാലേട്ടൻ എന്തു പറഞ്ഞു എന്ന് അന്വേഷിച്ചു. ബാലേട്ടൻ വരില്ലെന്ന് പറയുകയാണ് അഞ്ജുവിനോട്. പക്ഷേ ഞാൻ ഇത് വിട്ടുകളയില്ലെന്നും, ഇതുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പറയുകയാണ് ശിവൻ. എന്നാൽ ശിവൻ്റെ കടയുടെ കാര്യങ്ങൾ പറയുകയാണ് എല്ലാവരും ചേർന്ന്.

അപ്പോഴാണ് ബാലൻ എന്തിനാണ് ശിവൻ്റെ കടയുടെ കാര്യത്തിൽ ഇത്ര വാശിപിടിക്കുന്നതെന്ന് ചോദിക്കുകയാണ് ലക്ഷ്മിയമ്മ. അപ്പോഴാണ് കണ്ണൻ നാടൻ ചായക്കട തുടങ്ങുന്നിടത്ത് വല്ല റസ്റ്റോറൻ്റോ മറ്റോ ആണെങ്കിൽ കുറച്ചെങ്കിലും നല്ലതായേനെയെന്ന് പറയുകയാണ്. ഇത് കേട്ട് നാടൻ ചായക്കടയോട് എന്താണ് നിനക്കിത്ര പുച്ഛം എന്ന് ചോദിക്കുകയാണ് അപ്പു. അപ്പോഴാണ് ബാലൻ വരുന്നത്. ഉദ്ഘാടനത്തിന് വരില്ലെന്ന് പറഞ്ഞത് വളരെ മോശമായിപ്പോയെന്ന് പറയുകയാണ് ദേവി. അപ്പോൾ ബാലൻ ശിവൻ ഇങ്ങനെയൊരു കട നടത്തിയതിൽ എനിക്ക് താൽപര്യമില്ലെന്നും, അതു കൊണ്ട് ഞാൻ അതിന് യോജിക്കില്ലെന്നും പറയുകയാണ് ബാലൻ.

പല കാര്യങ്ങളും ദേവി ബാലേട്ടനോട് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും, ഒരു കട നടത്തി കൊണ്ട് പോകുന്നത് ചെറിയ കാര്യമല്ലെന്നു പറയുകയാണ് ബാലൻ. പിറ്റേ ദിവസം രാവിലെ ദേവി കണ്ണനോട് പരാതി പറയുകയാണ്. ബാലേട്ടൻ ഉദ്ഘാടനത്തിന് പോകാത്തതും, ശിവൻ്റെ കട ഉദ്ഘാടനത്തിന് എല്ലാ ഐശ്വര്യവും നൽകാനും പ്രാർത്ഥിക്കുകയായിരുന്നു. ‘ശിവൻ്റെ ഊട്ടുപുര’ ഉദ്ഘാടനം നടക്കുന്ന ദിവസം അവിടെ അഞ്ജുവും, ശിവനും, സാവിത്രിയും, ശങ്കരമാമയും എത്തിയിരുന്നു. എന്നാൽ സാന്ത്വനത്തിൽ നിന്ന് ആരെങ്കിലും വരുമെന്ന് കാത്തിരിക്കുകയാണ് ശിവൻ. അപ്പോഴാണ് ബാലൻ നേരത്തെ ഒരുങ്ങി പുറപ്പെടുന്നത്. വളരെ സന്തോഷത്തിൽ ബാലേട്ടൻ ഇതെന്താ ഇത്ര നേരത്തെ, ശിവൻ്റെ കടയിലേക്കാണോ എന്ന് ചോദിക്കുകയാണ് ദേവി. അപ്പോൾ തന്നെ ദേഷ്യത്തിൽ ശിവൻ്റെ കടയിൽ പോകാൻ മാത്രമേ രാവിലെ പോകാൻ പാടുള്ളൂ എന്നു പറയുകയാണ് ബാലൻ. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോ യാണ് ഇന്ന് കാണാൻ സാധിക്കുന്നത്.Santhwanam today episode promo sept 5 malayalam