കുട്ടികൾ പൊളിയല്ലേ;ഇത്രയും ഭാഗ്യം ചെയ്ത അധ്യാപിക വേറെ ഉണ്ടാകില്ല!! ടീച്ചറുടെ വീട്ടിലേക്ക് 7 കൂട്ടം പലഹാരങ്ങളുമായി വിദ്യാത്ഥികൾ!!|Teacher Pregnancy Celebration By Students Viral Video

Teacher Pregnancy Celebration By Students Viral Videoഅധ്യാപക വിദ്യാർത്ഥി ബന്ധം എല്ലാക്കാലത്തും ദൃഢതയുള്ള  ബന്ധമാണ്.  മാത്രമല്ല ചില അധ്യാപകർ എന്നും വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവരാണ്. കാലങ്ങൾ എത്ര കഴിഞ്ഞാലും ആ ബന്ധത്തിന് ഒരു കുറവും സംഭവിക്കില്ല. അങ്ങനെയുള്ള ഒരു അധ്യാപക വിദ്യാർത്ഥി ബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. മെറ്റേണറ്റി ലീവിന് പോയ അധ്യാപകയെ കാണാൻ എത്തുകയും വയറു കാണാൽ ചടങ്ങ് നടത്തി ആഘോഷമാക്കുകയുമാണ് വിദ്യാർത്ഥികൾ ഇവിടെ.

ക്ലാസ്സ്‌ ടീച്ചറിനെ കാണാൻ വിദ്യാർഥികൾ പലഹാരങ്ങൾ വാങ്ങുന്നതും കൂട്ടത്തോടെ വീട്ടിൽ എത്തുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വിദ്യാർത്ഥികളെയെല്ലാം ഒരുമിച്ച് കണ്ട സന്തോഷത്തിൽ നിൽക്കുന്ന അധ്യാപകക്ക് മനോഹരമായ ഒരു ബേബി ഷവർ പരിപാടിയും സമ്മാനിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് പോകാൻ നേരം പ്രിയ അധ്യാപികക്ക് ഒപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയും. ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ആരാധകരെ തങ്ങളുടെ ബാല്യകാലത്തിലേക്കും,കോളേജ് ജീവിതത്തിലേക്ക് ഒന്ന് മടക്കി കൊണ്ടുവരാനും എത്തി നോക്കാനും ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

നമ്മുടെ കേരളം എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് വീഡിയോ വൈറലായി മാറിയിട്ടുള്ളത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. ഇത്രയും സ്വാതന്ത്ര്യം  ആ കുട്ടികൾ എടുക്കണമെന്നുണ്ടെങ്കിൽ ആ കുട്ടികളുടെ ഉള്ളിൽ ടീച്ചറിനുള്ള സ്ഥാനം അത്രയും വലുതാണെന്നാണ് ഒരാൾ കമന്റ് ചെയ്തിട്ടുള്ളത്.

പുതിയൊരു ചടങ്ങിന് കുട്ടികൾ തുടക്കം കുറിച്ചു, ഇതാണ് സ്നേഹം, പൊളി ടീച്ചർ പൊളി സ്റ്റുഡൻസ് തുടങ്ങി മറ്റ് നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്. എന്തായാലും ഒറ്റ ആഘോഷം കൊണ്ട് വിദ്യാർഥികളും, വിദ്യാർഥികളുടെ പ്രിയ അധ്യാപികയും സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണികളായി മാറിക്കഴിഞ്ഞു എന്ന് പറയുന്നതാവും സത്യം.Teacher Pregnancy Celebration By Students Viral Video