താരപുത്രി ഭാഗ്യ സുരേഷിന് വിവാഹം; സുരേഷ് ഗോപിയുടെ വീട്ടിൽ കല്യാണമേളം.!! കുടുംബത്തിലെ ആദ്യത്തെ കല്യാണം ആഘോഷമാക്കി സുരേഷേട്ടനും കുടുംബവും.!! | Suresh Gopi Daughter Bhagya Suresh Get Married latest

Suresh Gopi Daughter Bhagya Suresh Get Married latestമലയാളത്തിന്റെ ആക്ഷൻ ഹീറോ എന്ന വിശേഷണം പൂർണമായി യോജിക്കുന്ന നടൻ സുരേഷ് ഗോപിയെ അറിയാത്തവർ ചുരുക്കം ആയിരിക്കും. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭാഗ്യയെ വിവാഹം കഴിക്കാൻ പോകുന്നത് ശ്രേയസ് മോഹൻ എന്ന യുവാവാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ വച്ചായിരുന്നു മാവേലിക്കര സ്വദേശിയായ മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസ്സുമായുള്ള ഭാഗ്യയുടെ വിവാഹനിശ്ചയം നടന്നത്. ശ്രേയസ് ബിസിനസുകാരനാണ്. ജനുവരി 17ന് ഗുരുവായൂര് വെച്ച് വിവാഹം നടക്കും എന്നും തീരുമാനമായിട്ടുണ്ട്. ഇതിൻറെ റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാകും നടക്കുക എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു അടുത്തിടെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ഭാഗ്യ ബിരുദം പൂർത്തിയാക്കിയതിന്റെ സന്തോഷം താരകുടുംബത്തിലുള്ള എല്ലാവരും പങ്കുവെച്ചിരുന്നു.

യുബിസി സൗണ്ടർ സ്കൂൾ ഓഫ് ബിസിനസിൽ ആയിരുന്നു ഭാഗ്യയുടെ പഠനം നടന്നത്. സുരേഷ് ഗോപി, രാധികാ ദമ്പതികളുടെ മൂത്തമകളായ ഭാഗ്യയ്ക്ക് ആശംസകളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഭാഗ്യക്കുപുറമേ ഗോകുൽ സുരേഷ്, മാധവ് സുരേഷ് ഭാവിനി സുരേഷ്, മരിച്ചുപോയ ലക്ഷ്മി സുരേഷ് എന്നീ മക്കളും സുരേഷ് ഗോപിക്ക് ഉണ്ട്. ഇന്ന് അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമാണ് സുരേഷ് ഗോപി.

ഒരുകാലത്ത് മലയാള സിനിമകളിലെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങി നിന്ന താരത്തിന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ആരാധകരിൽ വിയോജിപ്പ് ഉണ്ടാക്കുമെങ്കിലും താരത്തിനെ ഉപേക്ഷിക്കുവാനോ മറക്കുവാനോ മലയാളികൾ ഒരുക്കമല്ല. അടുത്തിടെ കുടുംബം ഒന്നിച്ച് സുരേഷ് ഗോപി മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നും ആരാധകർ ഏറെയുള്ള താരജോഡിയാണ് സുരേഷ് ഗോപി, രാധികാ. രാധിക നല്ല ഒരു നർത്തകയും ഗായികയും കൂടിയാണെന്ന് ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ തെളിഞ്ഞും കഴിഞ്ഞു.Suresh Gopi Daughter Bhagya Suresh Get Married latest