ജനനായകൻ വിടവാങ്ങി..!! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരളം!!|OommenChandy Passed Away Latest Malayalam

OommenChandy Passed Away Latest Malayalamകേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (80) അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളി നിയമസഭ അംഗവുമായ ഉമ്മൻ ചാണ്ടി ഏറെ നാളായി അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. 2004-2006, 2011-2016 എന്നീ കാലഘട്ടങ്ങളിലായി 7 വർഷം ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്.

രാഷ്ട്രീയഭേദമന്യേ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ ഉമ്മൻ ചാണ്ടി ‘ജനകീയ നായകൻ’ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കേരള സ്റ്റുഡൻസ് യൂണിയനിലൂടെയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. 1967 – 1969 കാലയളവിൽ കേരള സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ആയി പ്രവർത്തിച്ച ഉമ്മൻ ചാണ്ടി, 1970-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.

OommenChandy Passed Away Latest Malayalam

5 പതിറ്റാണ്ട് കാലം പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി, കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച സാമാജികൻ കൂടിയാണ്. 1970 മുതൽ 2021 വരെ 12 തവണ ഉമ്മൻ ചാണ്ടി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 – 2012 കാലയളവിൽ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടി, 2006 – 2011 കാലയളവിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവായും ചുമതല വഹിച്ചിട്ടുണ്ട്.

ജനകീയനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പുതുപ്പള്ളിക്കാർ സ്നേഹത്തോടെ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന കേരളത്തിന്റെ സ്വന്തം ഉമ്മൻ ചാണ്ടി. കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലും, കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിലും എന്നെന്നും ഓർമിക്കപ്പെടുന്ന ഒരു ഏടായി ഉമ്മൻ ചാണ്ടി അവശേഷിക്കും. പ്രായോഗിക കാലത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ വിടവ് നികത്താൻ ആകാത്തതാണ്.OommenChandy Passed Away Latest Malayalam