മറക്കില്ല മലയാളികൾ ഈ മുഖം!! വ്യത്യസ്ത വേഷങ്ങളിൽ സ്റ്റേജ് ഷോകളിൽ സ്റ്റാർ!! മനസ്സിലായോ ഈ താരത്തെ!!|subi suresh childhood photo latest malayalam

subi suresh childhood photo latest malayalamമലയാള ടെലിവിഷൻ – സിനിമ പ്രേക്ഷകർക്ക് കഴിഞ്ഞ ദിവസം കടുത്ത വേദന നൽകിയ ഒരു വാർത്തയായിരുന്നു, സുബി സുരേഷിന്റെ വിയോഗം. 41 വയസ്സുകാരിയായ സുബി, കരൾ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുകയും, പിന്നാലെ ഈ ലോകത്തോട് വിട പറയുകയുമായിരുന്നു. വ്യക്തിജീവിതത്തിൽ ഏറെ പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് പൊതു ഇടങ്ങളിൽ എപ്പോഴും ചിരിച്ച മുഖവുമായി മാത്രമാണ് സുബി പ്രത്യക്ഷപ്പെടാറുള്ളത്.

ഒരിക്കൽ, തന്റെ സ്കൂൾ പഠനകാലത്തെ ഒരു ചിത്രം സുബി പങ്കുവെച്ചത് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. പഠനകാലത്ത്, എൻസിസി കേഡർ ആയിരുന്ന സുബി, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിൽ മികച്ച കേഡറ്റിനുള്ള ട്രോഫി കരസ്ഥമാക്കിയപ്പോൾ, പത്രത്തിൽ വന്ന തന്റെ ചിത്രം ഉൾപ്പെടെയുള്ള വാർത്തയുടെ കട്ടിംഗ് ആണ് ഒരിക്കൽ സുബി തന്റെ ഫേസ്ബുക്ക് ഹാൻഡിൽ പങ്കുവെച്ചത്.തന്റെ സ്കൂൾ പഠനകാലത്ത്, പഠനത്തിലും മറ്റു സ്കൂൾ അധിഷ്ഠിത പ്രവർത്തനങ്ങളിലും ആക്ടീവ് ആയിരുന്ന സുബി, പിന്നീട് കലാ ലോകത്തേക്ക് കടന്നുവരികയായിരുന്നു. ചെറിയ കാലം കൊണ്ട് തന്നെ, പ്രേക്ഷകർക്കിടയിൽ സുധി ശ്രദ്ധിക്കപ്പെട്ടു

subi suresh childhood photo latest malayalam

മലയാള ടെലിവിഷൻ പരിപാടികളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സംപ്രേഷണം ചെയ്ത ഒരു ഷോയാണ് സിനിമാല. ഡയാന സിൽവസ്റ്റർ നിർമ്മിച്ച സിനിമാല, ഒരു പാരഡി ജോണറിൽ ഉള്ള ടെലിവിഷൻ ഷോ ആയിരുന്നു. ഇന്ന് ടെലിവിഷൻ സിനിമ സ്ക്രീനുകളിൽ സജീവമായി കാണുന്ന നിരവധി കലാകാരന്മാർ ‘സിനിമാല’യിലൂടെയാണ് കരിയർ ആരംഭിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്. അവരിൽ ഒരാളായിരുന്നു ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ സുബി സുരേഷ്.

തന്റെ ചെറിയ സിനിമ കരിയറിൽ, ഇരുപതിലധികം സിനിമകൾ ചെയ്യാനും സുബിക്ക് സാധിച്ചു. കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി ആർട്ടിസ്റ്റ് ആയി കരിയർ ആരംഭിച്ച സുബി, പിന്നീട് ടെലിവിഷൻ ഷോകളിലൂടെയും, ടെലിവിഷൻ അവതാരികയായും മറ്റും എല്ലാം നിറഞ്ഞു നിൽക്കുകയായിരുന്നു. തന്റെ ശബ്ദം തന്നെയായിരുന്നു സുബിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ, സുബി ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും, അവരുടെ ഓർമ്മകളും, ശബ്ദവും, അവർ ചെയ്തു വെച്ച കലാസൃഷ്ടികളും മലയാളികളുടെ ഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല.subi suresh childhood photo latest malayalam

subi suresh childhood photo latest malayalam