ക്യൂട്ട്നെസ്സ് ഓവർ ലോഡഡ്! എന്തൊരു സുന്ദരിയാണ് നമ്മുടെ ചിപ്പിച്ചേച്ചി.. ലെ ക്യൂട്ട് ലുക്കിൽ ദേവിയേടത്തി.!! | Actress Chippy Renjith Cute Moments Latest Malayalam

Actress Chippy Renjith Cute Moments Latest 1993ല്‍ ഭരതൻ അണിയിച്ചൊരുക്കിയ പാഥേയം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ചിപ്പി. സ്ഫടികത്തിൽ മോഹൻലാലിൻറെ അനുജത്തിയായി എത്തിയ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1996 കന്നട ചിത്രത്തിലും ചിപ്പി അഭിനയിക്കുകയുണ്ടായി.

ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിയായി കന്നട സിനിമ ചിപ്പിയെ തിരഞ്ഞെടുത്തു. സിനിമയിൽ നിന്ന് ഇടവേള എടുത്ത ചിപ്പി പിന്നീട് തൻറെ രണ്ടാം തിരിച്ചു വരവ് രേഖപ്പെടുത്തിയത് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ്.സിനിമയിൽ എന്നതുപോലെ തന്നെ മികച്ച കഥാപാത്രങ്ങളാണ് സീരിയലിലും ചിപ്പി അവതരിപ്പിച്ച് വരുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിപ്പി. സീരിയലിലും സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Actress Chippy Renjith Cute Moments Latest

മലയാളികൾക്ക് എത്ര പറഞ്ഞാലും മതിവരാത്തതാണ് ചിപ്പിയോടുള്ള സ്നേഹം. ഇപ്പോൾ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രജിഷ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.അതീവ സുന്ദരിയായി സാരിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിപ്പിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

പാഥേയം എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിതാ മേനോൻ എന്ന കഥാപാത്രമാണ് ചിപ്പി ആദ്യം അവതരിപ്പിച്ചത്. നിരവധി അന്യഭാഷകളിലും തിളങ്ങിയ ചിപ്പി സാന്ത്വനം എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിൽ തിളങ്ങി നിൽക്കുകയാണ്. ചിപ്പിയുടെ ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്ത് നിർമിക്കുന്ന സീരിയലാണ് സാന്ത്വനം.Actress Chippy Renjith Cute Moments Latest