കൃഷ്ണസ്റ്റോർസ് കത്തിച്ച തമ്പിയുടെ ചതി മനസ്സിലാക്കിയ അപ്പു!!കത്തിച്ചമ്പലയ കൃഷ്ണസ്റ്റോർസ് കണ്ട് ചങ്ക് പൊട്ടി ബാലൻ!!ശിവനെ തേടിയെത്തിയ നെഞ്ചുതകർക്കുന്ന ആ വാർത്ത എന്തായിരിക്കും ??|Santhwanam today episode promo sept 19 malayalam

Santhwanam today episode promo sept 19 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട സീരിയലായ സാന്ത്വനം വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. തമ്പിയെ അടിച്ചതിൻ്റെ ടെൻഷനിലാണ് സാന്ത്വനത്തിലെ ഓരോരുത്തരും. ബാലനും, ലക്ഷ്മിയമ്മയ്ക്കും, ശിവനുമൊക്കെ മനസിലാകെ ഒരു ടെൻഷനാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കുഞ്ഞ് കരഞ്ഞപ്പോൾ അഞ്ജു എടുക്കാൻ മടിച്ചപ്പോൾ അപ്പു വന്ന് ദേഷ്യമൊക്കെ മാറി കുഞ്ഞിനെ അഞ്ജുവിൻ്റെ കൈയിലേക്ക് വച്ചു.

എൻ്റെ ദേഷ്യമൊക്കെ കുറച്ചു സമയമേ ഉണ്ടാവുകയുള്ളൂവെന്ന് നിനക്ക് അറിയില്ലേ എന്ന് പറയുകയാണ് അപ്പു. പിന്നീട് അഞ്ജു കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചു കൊണ്ട് മുറ്റത്ത് നിൽക്കുന്ന ശിവൻ്റെ അടുത്ത് പോവുകയാണ്. ശിവനും അഞ്ജുവും തമ്പിയുടെ പല കാര്യങ്ങളും പറഞ്ഞു നിൽക്കുകയാണ്. പിന്നീട് ശിവൻകുഞ്ഞിനെ എടുത്ത് ലാളിക്കുകയാണ്. അപ്പോഴാണ് അപ്പുവും ദേവിയും പുറത്തേക്ക് വരുന്നത്. ശിവനും അഞ്ജുവും കുഞ്ഞിനെ ലാളിക്കുന്നത് കണ്ട് ഇവർ മുഖാമുഖം നോക്കുകയാണ്. പെട്ടെന്ന് അപ്പുവിനെ കണ്ടപ്പോൾ ശിവന് മുഖം മാറി.

അപ്പോൾ ശിവനോട് നിനക്ക് എന്നോട് ദേഷ്യം മാറിയില്ലേ എന്ന് ചോദിക്കുകയാണ് അപ്പു. എനിക്ക് ഒരു ദേഷ്യവുമില്ലെന്നും, നീ എൻ്റെ ഡാഡിയ അടിച്ചതിനാലാണ് എനിക്ക് അപ്പോൾ അങ്ങനെ തോന്നിയതെന്നൊക്കെ പറയുകയാണ് പിന്നീട് എല്ലാവരും അകത്ത് കയറിപ്പോകുമ്പോൾ കാർത്തു ചേച്ചി പോവാൻ ഒരുങ്ങി നിൽക്കുകയാണ്. ഇനി അപ്പുവിന് ചെയ്യേണ്ട കാര്യങ്ങളൊക്കെ തയ്യാറാക്കി വച്ച് ദേവിയോട് പറഞ്ഞ ശേഷമാണ് യാത്ര പോകാൻ ഒരുങ്ങുന്നത്. അപ്പോഴാണ് ബാലൻ കടയിലേക്ക് പോകുന്ന വഴി ശത്രുവിനെ കാണുന്നത്. നീ എന്താ കട തുറക്കാൻ വൈകിയതെന്നും, ഇന്ന് ഡെലിവറി ഉള്ളതാണെന്നും പറയുകയാണ് ദേഷ്യത്തിൽ ബാലൻ. അപ്പോൾ എന്തു പറയണമെന്നറിയാതെ വിഷമിക്കുകയാണ് ശത്രു.

പിന്നീട് കട കത്തിയ കാര്യം ബാലേട്ടനോട് പറയുന്നു. ഉടൻ തന്നെ കടയുടെ മുന്നിലെത്തിയ ബാലൻ പൊട്ടിക്കരയുകയായിരുന്നു. ചുറ്റും കൂടിയ നാട്ടുകാരും നാട്ടിലെ നല്ലൊരു കടയ്ക്ക് പറ്റിയ ദയനീയ അവസ്ഥ കണ്ട് സങ്കപ്പെട്ടു നിന്നു പോയി. എന്നാൽ കാർത്തു ചേച്ചി പോകുന്നതിന് യാത്ര പറയാൻ എല്ലാവരും ഹാളിൽ വന്നപ്പോഴാണ് ഫോൺ വരുന്നത്. കുറേ സമയമായി ഫോൺ ബെല്ലടിക്കുന്നതെന്ന് പറയുകയാണ് ലക്ഷമി അമ്മ.ഉടൻ തന്നെ ശിവൻ ഫോണെടുത്തപ്പോൾ ശത്രു പറഞ്ഞ വാർത്ത കേട്ട് ഞെട്ടി തരിച്ച ശിവൻ്റെ കയ്യിൽ നിന്നും ഫോൺ താഴെ വീഴുകയായിരുന്നു. ആകെ ടെൻഷനിലായ ശിവൻ ഒന്നും പറയാനാകാതെ നമ്മുടെ കട എന്നുപറഞ്ഞ് വണ്ടിയെടുത്ത് പറന്നു. കടയ്ക്കെന്തു പറ്റി എന്ന് പറഞ്ഞ് ദേവിയും പിറകെ പോവുകയായിരുന്നു. എന്നാൽ തൻ്റെ പ്രാണൻ പോയ അവസ്ഥയിൽ ബാലൻ കടയുടെ മുന്നിലിരുന്ന് പൊട്ടിക്കരയുന്നത് കണ്ട് മാറി നിന്ന് ചിരിക്കുകയായിരുന്നു തമ്പി. അങ്ങനെ വേദനാജനകമായ ഒരു എപ്പിസോഡാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.Santhwanam today episode promo sept 19 malayalam