ശിവന്റെ വേഷത്തിൽ നിൽക്കുന്ന ഈ സീരിയൽ നടി ആരാണെന്ന് മനസ്സിലായോ??|Malayalam Seriel Actress Childhood Photo

Malayalam Seriel Actress Childhood Photo മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിൽ ശ്രദ്ധേയമായ കുറച്ച് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ടെലിവിഷൻ പരമ്പരകളിലൂടെ ആണ് ഈ താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ ആരാധക പിന്തുണ സൃഷ്ടിച്ചത്.

ഭഗവാൻ ശിവന്റെ രൂപം തന്റെ ബാല്യകാലത്ത് അണിഞ്ഞതിന്റെ ചിത്രം ഈ താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്. ഇത് വളരെ കാലം മുൻപുള്ള ചിത്രമാണെങ്കിൽ കൂടി, തീർച്ചയായും ഈ കുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാൽ ഈ നടി ആരാണെന്ന് നിങ്ങൾക്ക് പിടികിട്ടും. ഈ നടി ആരാണെന്ന് ഇനിയും മനസ്സിലാകാത്തവർ ഉണ്ടോ

Malayalam Seriel Actress Childhood Photo

‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന ചിത്രത്തിൽ മീര എന്ന കഥാപാത്രത്തെയും, ‘സ്നേഹത്തൂവൽ‘ എന്ന പരമ്പരയിൽ അഞ്ജലിയായും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ള നടി അമ്പിളി ദേവിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ‘അമ്മ’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള നടിയാണ് അമ്പിളി ദേവി.

സ്ത്രീ, മനസ്സറിയാതെ, എന്റെ അൽഫോൻസാമ്മ, ദേവി മാഹാത്മ്യം, എന്റെ പെണ്ണ്, സാഗരം സാക്ഷി, തുമ്പപ്പു തുടങ്ങി നിരവധി പരമ്പരകളിൽ അമ്പിളി ദേവി വേഷമിട്ടിട്ടുണ്ട്. ഇത് കൂടാതെ, നിരവധി ആൽബങ്ങളിലും അമ്പിളി ദേവി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ ടെലിവിഷൻ – സ്റ്റേജ് പ്രോഗ്രാമുകളിൽ അവതാരികയായും അമ്പിളി ദേവി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.Malayalam Seriel Actress Childhood Photo

Malayalam Seriel Actress Childhood Photo