അപ്പച്ചിയെ കണ്ട ജയന്തി ഉറഞ്ഞുതുള്ളുമ്പോൾ അപ്പു ആ സത്യം പറയുനു.. ദേവിയുടെ മുന്നിൽ ലച്ചുവിനെ വലിച്ചു കീറി അപ്പു.. അപ്പച്ചിയുടെ കൈയിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചു വാങ്ങി ജയന്തി.. ജയന്തിയുടെ വാക്കുകളിൽ നെഞ്ച് നീറി ലച്ചു..!!|Santhwanam today episode promo oct 3 malayalam

Santhwanam today episode promo oct 3 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നു കൊണ്ടിരിക്കുന്നത് വളരെ വേദനാപരമായ രംഗങ്ങളായിരുന്നു. എന്നാൽ ഈ ആഴ്ച എല്ലാ പ്രശ്നങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ് വരികയാണ് ഓരോരുത്തരും. കട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഏട്ടാനുജന്മാർ. അപ്പോഴാണ് അപ്പുവിൻ്റെ ലച്ചു അപ്പച്ചി സാന്ത്വനത്തിലേക്ക് വരുന്നത്. പുറത്ത് നിന്ന് ദേവൂട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവി. അപ്പോഴാണ് ലച്ചു അപ്പച്ചി ദേവിയോട് സമ്മതം ചോദിച്ച് ഉമ്മറത്ത് കയറി കുഞ്ഞോട് കിന്നാരം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അപ്പു അകത്ത് നിന്നും വന്നത്.

അപ്പച്ചിയെ കണ്ടതും കുഞ്ഞിനെ എടുത്ത് അപ്പു അകത്തേക്ക് കയറിപ്പോയി. ദേവിയോടു പലതും സംസാരിച്ച അപ്പച്ചി നേരെ അപ്പുവിൻ്റെ മുറിയിലേക്കാണ് പോയത്. അപ്പുവിനോട് തമ്പിയെക്കുറിച്ച് പലതും പറയുകയായിരുന്നു. നീ മോശമായി പെരുമാറിയതിന് ചേട്ടന് നല്ല വിഷമമുണ്ടെന്നും, അതിനാൽ ബിസിനസിലൊക്കെ ഒരു ശ്രദ്ധയില്ലാതെ നടക്കുകയാണെന്നും, ചേട്ടൻ്റെ അവസ്ഥ കാണുമ്പോൾ എനിക്ക് ഭയമുണ്ടെന്നും പറയുന്നു. നിനക്ക് ലക്ഷ്മി അമ്മച്ചി മരിച്ചപ്പോൾ ഇത്ര വിഷമമുണ്ടായെങ്കിൽ, നിൻ്റെ ഡാഡി നിരാശ മൂലം ഹൃദയം പൊട്ടി മരിച്ചു പോയാൽ നീ എങ്ങനെ സഹിക്കുമെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് അപ്പുവിന് ആകെ ഒരു മനംമാറ്റമാണ് ഉണ്ടാവുന്നത്.

ദേവിയും, അഞ്ജുവും ലച്ചുവിന് ചായയുമായി വരുമ്പോഴാണ് ജയന്തി കയറി വരുന്നത്.ലച്ചുവിനാണെന്ന് കേട്ടതും ദേഷ്യത്തിൽ പലതും പറയുകയായിരുന്നു ജയന്തി. അത് കേട്ട് കൊണ്ടാണ് അപ്പച്ചിയും അപ്പുവും റൂമിൽ നിന്നും വരുന്നത്. കുഞ്ഞിനെ അപ്പച്ചിയുടെ കൈയിൽ നിന്നും വാങ്ങാൻ ദേവിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച കാർത്തു ചേച്ചി എവിടെ എന്ന് ലച്ചു ചോദിച്ചപ്പോൾ അതോട് ചേർന്ന് ജയന്തിയും ചോദിക്കുകയായിരുന്നു.

പണമില്ലാത്തതിനാലാണ് കാർത്തു ചേച്ചിയെ ഓടിച്ചതെന്ന് പറയുകയാണ് ജയന്തി. കണക്കിന് മറുപടി അഞ്ജു നൽകുകയും ചെയ്തു. ശേഷം ലച്ചുവും, ജയന്തിയും പല കാര്യങ്ങളും പറയുകയായിരുന്നു. എന്നാൽ കൃഷ്ണസ്റ്റോർസ് ക്ലീനാക്കുകയാണ് എല്ലാവരും ചേർന്ന്. ലച്ചു അപ്പച്ചി വീണ്ടും അപ്പുവിനെ പല ഉപദേശങ്ങളും നൽകി വശത്താക്കാൻ ശ്രമിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.Santhwanam today episode promo oct 3 malayalam