കണ്ണനെ കുറിച്ചുള്ള സത്യം തിരിച്ചറിഞ്ഞു ബാലൻ..വീട്ടിലേക്ക് പുതിയ അതിഥി എത്തുമ്പോൾ മാനേജർ പറഞ്ഞത് കേട്ട് ഞെട്ടി ബാലൻ..തമ്പി ആയിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് അംബിക സ്വാന്തനത്തിൽ..!! |Santhwanam today episode promo oct 10 malayalam

Santhwanam today episode promo oct 10 malayalamമലയാളി പ്രേക്ഷകർ ഇഷ്ടത്തോടെ കണ്ടിരുന്ന കുടുംബപരമ്പരയാണ് സാന്ത്വനം. ഇപ്പോൾ പരമ്പരയിൽ നടന്നു കൊണ്ടിരുന്നത് വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു. ഇപ്പോൾ വിഷമങ്ങളൊക്കെ തരണം ചെയ്ത് എല്ലാം ശരിയാക്കിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കൃഷ്ണസ്റ്റോർസിൻ്റെ പുതിയ വയറിംങ്ങ് ചെയ്യാനായി ഇലക്ട്രിസിറ്റിബോർഡിൽ നിന്ന് ചെക്ക് ചെയ്യാൻ വന്നതായിരുന്നു.

അപ്പോഴാണ് ശത്രു വന്ന് സ്വർണ്ണം തിരികെ നൽകിയപ്പോൾ അംബിക മാഡം വല്ലാതെ പൊട്ടിക്കരഞ്ഞെന്ന് പറയുകയായിരുന്നു. അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബാലേട്ടൻ വരുന്നത്. ബാലേട്ടനോട് ഉദ്യോഗസ്ഥർ പുതിയ വയറിംങ്ങ് ചെയ്ത ശേഷം ഞങ്ങൾ വരാമെന്ന് പറഞ്ഞ് അവർ പോയി. അങ്ങനെ ശിവൻ്റെ കൂട്ടുകാരൻ ഉത്തമനെ വയറിംങ്ങ് ചെയ്യാനായി ഏൽപ്പിക്കുന്നു.

പിന്നീട് ബാലേട്ടൻ നേരെ ബാങ്കിലേക്ക് പോയി. സാന്ത്വനത്തിൽ ദേവൂട്ടിയെ ഒരുക്കുകയായിരുന്നു ദേവി. ഇത് കണ്ട് അപ്പുവിന് വിഷമം തോന്നുകയായിരുന്നു. എൻ്റെ മമ്മിയ്ക്കും ഇതുപോലെ ആഗ്രഹമുണ്ടാവുമല്ലോയെന്നും, കൂടാതെ ഇന്ന് മടക്കി സ്വർണ്ണം അവിടെ നൽകുമ്പോൾ മമ്മി പൊട്ടിക്കരയുമെന്നാണ് അപ്പു പറയുന്നത്. ബാങ്കിൽ എത്തിയ ബാലനോട് ആധാരം അടുത്ത അവകാശിയുടെ പേരിൽ എഴുതാൻ പറയുന്നു. മുഴുവൻ തുക അടച്ച് അടുത്ത അവകാശിയുടെ പേരിൽ എഴുതണമെന്ന് പറയുകയാണ് മാനേജർ. എല്ലാവരോടും ആലോചിച്ചിട്ട് അറിയിക്കാമെന്ന് പറയുകയാണ് ബാലൻ.

പിന്നീട് ദേവി കുഞ്ഞിനെ ഉറക്കുകയും അപ്പു പുറത്ത് പോയി ഇരുന്നു. അപ്പോഴാണ് അഞ്ജു സൈറ്റിൽ പോയി മടങ്ങി വരുന്നത്. സൈറ്റിൽ എത്തിയപ്പോൾ അവിടെ അധിക സമയം നിൽക്കാൻ തോന്നിയില്ലെന്നും, അതിനാൽ മടങ്ങി വന്നെന്നു പറഞ്ഞ് അഞ്ജുവും അപ്പുവും പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അംബിക വരുന്നത്. മകളോട് ഡാഡി ചെയ്ത തെറ്റിന് എന്നെ വെറുക്കരുതെന്ന് പറയുകയാണ് അംബിക. അപ്പോഴാണ് അംബിക റൂമിലേക്ക് പോയി ദേവൂട്ടിയെ കാണുന്നത്. ശേഷം ദേവിയുമായി അംബിക പലതും സംസാരിച്ചുകൊണ്ടിരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ വീഡിയോ അവസാനിക്കുകയാണ്.Santhwanam today episode promo oct 10 malayalam