അടി ഇരന്ന് വാങ്ങാൻ ഭദ്രൻ വീണ്ടും വരുന്നു..ബാലൻ കൊടുത്ത പണിയിൽ പെട്ട് ഭദ്രൻ ചിറ്റപ്പൻ..സത്യങ്ങൾ പുറത്തുവരുന്നു ഭദ്രനെ വലിച്ചു കീറാൻ ബാലൻ ഒരുമ്പിട്ടെറങ്ങുന്നു.!!|santhwanam today episode promo nov 3 malayalam

santhwanam today episode promo nov 3 malayalamബാലനെയും കുടുംബത്തെയും തുരത്താൻ പതിനെട്ടടവും എടുത്ത ചിറ്റപ്പനെ പൂട്ടാൻ ഒരുങ്ങി ബാലൻ.റോബിനോട് ഭദ്രൻ ഒരു കാര്യം പറയുകയായിരുന്നു. യാത്രക്കാർക്കും, നാട്ടുകാർക്കും ആ കെട്ടിടംഭീക്ഷണിയാണെന്നും, അതിനാൽ ആ കെട്ടിടം പൊളിച്ചു മാറ്റണമെന്നും, അല്ലെങ്കിൽ പഞ്ചായത്തിൻ്റെ വകുപ്പ് പ്രകാരം ആ കട പൊളിക്കേണ്ട വകുപ്പ് തയ്യാറാക്കിയാൽ നിനക്ക് ഞാൻ ഒരു കാർ വാങ്ങിത്തരാമെന്ന്

പറയുകയാണ്. സാന്ത്വനത്തിൽ എല്ലാവരും ടെൻഷനിലാണ്. ശിവനോട് ഹരി ചിറ്റപ്പൻ വന്ന കാര്യവും, എൻജിനിയറെ സ്ഥലം മാറ്റിയത് ചിറ്റപ്പനാണെന്ന കാര്യവും പറയുന്നു. ഇവിടെ വന്ന് ബാലേട്ടനുമായി വഴക്കിട്ടാണ് പോയതെന്ന കാര്യവും പറയുന്നു. ഇത് കേട്ട ശിവൻ ദേഷ്യപ്പെട്ട് ഭദ്രൻ ചിറ്റപ്പനുമായി വഴക്കിടാൻ പോകുമ്പോഴാണ് ബാലൻ വരുന്നത്. അയാളുമായി തല്ലുകൂടാനൊന്നും നിൽക്കേണ്ടെന്നും, ഞാനും

ചിറ്റപ്പനുമായുള്ള വഴക്ക് ഞാൻ തന്നെ തീർത്തു കൊള്ളുമെന്നും പറഞ്ഞ് അമ്മയുടെ റൂമിൽ പോയി ഫോട്ടോ നോക്കി പലതും പറയുകയായിരുന്നു.ഇത് കേട്ട് വന്ന ദേവി എന്തോ തീരുമാനിച്ചിട്ടുണ്ടല്ലോ, എന്നോട് പറയു എന്ന് പറയുന്നു. ആരോടും ബാലൻ ഒന്നും പറയുന്നില്ല. പിറ്റേ ദിവസം രാവിലെ പൂജാമുറിയിൽ പോയി കണ്ണനോട് ബാലൻ പല പരാതികളും പറഞ്ഞ് കരയുകയായിരുന്നു.കരഞ്ഞുകൊണ്ട് പുറത്ത് വരുന്ന ബാലനെയാണ് ചായയുമായി വരുന്ന ദേവി കാണുന്നത്. കരഞ്ഞതെന്തിനാണെന്ന് ചോദിച്ചപ്പോൾ,

കണ്ണിൽ പൊടി വീണതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. ബാലന് കട്ടൻ ചായ നൽകിയപ്പോൾ പാലുകാരൻ മണി വന്നില്ലേ എന്ന് ചോദിച്ചപ്പോൾ, കഴിഞ്ഞ മാസത്തെ പാലിൻ്റെ ക്യാഷ് ഇനിയും കൊടുത്തില്ലെന്നും, അതിനാൽ അര ലിറ്റർ മാത്രമാണ് വാങ്ങിയതെന്നും ദേവി പറഞ്ഞു. എല്ലാം ശരിയാവുന്നതു വരെ വീട്ടു ചിലവിന് കുറച്ച് മാറ്റമുണ്ടാവുമെന്നും, പലതും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ബാലനും ദേവിയും. അപ്പോഴാണ് ആരോ പുറത്ത് നിന്ന് ബാലാ എന്ന് വിളിക്കുന്നത് കേൾക്കുന്നത്. ഉടൻ തന്നെ ദേവിയും ബാലനും പുറത്ത് വരുമ്പോൾ ചിറ്റപ്പൻ വന്ന് പുറത്ത് നിൽക്കുന്നു. അടുത്ത പ്രശ്നവുമായി ഭദ്രൻ ചിറ്റപ്പൻ വരുന്നതോടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.santhwanam today episode promo nov 3 malayalam