കുഞ്ഞിന്റെ നൂലുകെട്ടിന്റെ അന്ന് ആ വിശേഷ വാർത്തയുമായി അഞ്ചു!! ശിവാഞ്ജലിമാർ ഇല്ലാതെ നൂലുകെട്ട് നടത്തേണ്ടെന്ന തീരുമാനത്തിൽ അപ്പു!!|Santhwanam Today Episode promo August 2 Malayalam

Santhwanam Today Episode promo August 2 Malayalamമിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കൂട്ടുകുടുംബത്തിലെ ബന്ധങ്ങൾ ശിഥിലമായ അവസ്ഥയിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ ബാലേട്ടനും ഹരിയും പോലീസ് പറഞ്ഞതനുസരിച്ച് അമ്പല പരിസരത്തുണ്ടെന്ന് അറിഞ്ഞ് ശിവനെയും അഞ്ജുവിനെയും അന്വേഷിച്ചിറങ്ങിയതായിരുന്നു. എന്നാൽ ശിവനും അഞ്ജുവും മൂന്നാറിലേക്ക് പോകാനാണ് ഒരുങ്ങിയത്.

അതിനിടയിൽ ബസ് തിരഞ്ഞ് നടക്കുന്നതിനിടയിൽ അഞ്ജു പലതും ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ തല കറങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാൽ സാന്ത്വനം വീട്ടിൽ അഞ്ജുവിനെയും ശിവനെയും കണ്ടെത്താൻ കഴിയാത്തതിന്റെ വിഷമത്തിൽ നിൽക്കുകയാണ്. അപ്പോഴാണ് അപ്പു പറയുന്നത് നാളത്തെ ചടങ്ങ് വേണ്ടെന്ന് വയ്ക്കാൻ.

കാരണം തൻ്റെ കുഞ്ഞിൻ്റെ ജനനത്തോടെ ദോഷങ്ങൾ വന്നു ചേരുന്നുവെന്ന് പലരും പറയുമെന്ന ഭയം അപ്പുവിന് ഉണ്ടാവുന്നു. പക്ഷേ അതിന് ആരും സമ്മതിക്കുന്നില്ല. അപ്പോഴാണ് ഹരിയും ബാലനും അമ്പലപരിസരത്ത് എത്തുന്നത്. അവിടെ ഉള്ളവരോട് രണ്ടു പേരുടെയും ഫോട്ടോ കാണിച്ച് അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയ വിവരം അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു രണ്ടുപേരും.

അവിടെ എത്തിയപ്പോൾ ശിവനെ കണ്ട് പൊട്ടിക്കരയുകയായിരുന്നു. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും, അപ്പോഴുള്ള ദേഷ്യത്തിന് പറഞ്ഞതും ചെയ്തുമൊക്കെ അങ്ങ് മറന്നു കളയാൻ പറയുന്നു. അപ്പോഴാണ് അഞ്ജുവിന് ബോധം തെളിഞ്ഞ വിവരം നഴ്സ് പറയുന്നത്. ശിവനും, ബാലനും, ഹരിയും ഉടൻ തന്നെ അഞ്ജുവിനെ കാണുന്നു. ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ നീ അല്ലേ എല്ലാം പറഞ്ഞ് ശിവനെ മാറ്റേണ്ടത്.ശിവനും അഞ്ജുവും ഇതൊക്കെ കേട്ട് കരയുകയായിരുന്നു. എന്നാൽ വീട്ടിൽ എല്ലാവരും വിഷമത്തിലാണെന്നും, ഈ വിവരം പെട്ടെന്ന് തന്നെ വീട്ടിൽ വിളിച്ചറിയിക്കട്ടെയെന്ന് എന്ന് പറഞ്ഞ് ബാലൻ പുറത്ത് പോവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.Santhwanam Today Episode promo August 2 Malayalam