വക്കീലിന്റെ ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിഞ്ഞ സുമിത്ര സിദ്ധുവിന് നേരെ തിരിയുമ്പോൾ സുമിത്രാസില്‍ വേദിക ചെയ്തത്‌ കണ്ട്‌ ഞെട്ടി സുമിത്ര!! |Kudumbavilak Today Episode Promo August 2 Malayalam

Kudumbavilak Today Episode Promo August 2 Malayalamഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് വസുമതിയമ്മയെ കണ്ട് വീണ്ടും വേദികയെ വിളിച്ചു കൊണ്ടുപോവണമെന്ന് പറയുന്നതാണ്.

പക്ഷേ വസുമതിയമ്മ ദേഷ്യത്തിൽ സിദ്ധുവിനോട് പെരുമാറുകയാണ്. രോഗിയായ ഭാര്യയോട് ചെയ്തതൊക്കെ പറഞ്ഞ് വസുമതിയമ്മയുടെ വായിൽ നിന്ന് കേൾക്കേണ്ടതെല്ലാം കേട്ട് സിദ്ധു അവിടെ നിന്ന് ഇറങ്ങി. എന്നാൽ സുമിത്ര വേദികയേയും കൂട്ടി പുറപ്പെട്ടത് സുമിത്രാസിലേക്കായിരുന്നു. സുമിത്ര വേദികയ്ക്ക് അവിടെ ജോലി കൊടുക്കുകയായിരുന്നു.

ചീഫ് അക്കൗണ്ട് ഓഫീസറായി വേദിക സുമിത്രാസിൽ സ്ഥാനമേൽക്കുകയും ചെയ്തു. ശേഷം സുമിത്ര വസുദേവൻ വക്കീലിനെ കാണാൻ പോവുകയാണ്. അദ്ദേഹത്തോട് വേദികയ്ക്ക് വേണ്ടി സാക്ഷി പറയാൻ ഞാൻ തയ്യാറാണെന്നും, ഈ ഡൈവോഴ്സ് നടക്കരുതെന്നും സുമിത്ര വക്കീലിനോട് പറയുന്നു. സുമിത്ര സാക്ഷി പറഞ്ഞാൽ ഈ കേസിൻ്റെ ഗതിമാറുമെന്നും, കേസിൻ്റെ വിധി വേദികയ്ക്ക് അനുകൂലമായി വരുമെന്നും വക്കീൽ പറയുന്നു. എന്നാൽ സുമിത്രാസിൽ വേദികയ്ക്ക് ജോലി കൊടുത്തതറിഞ്ഞ് ഭ്രാ ന്ത് പിടിച്ച് ഇറങ്ങിയിരിക്കുകയാണ് സരസ്വതിയമ്മ.

നേരെ ശരണ്യയുടെ വീട്ടിൽ എത്തി സുമിത്രാസിൽ വേദികയ്ക്ക് ജോലി കൊടുത്തത് എങ്ങനെയെങ്കിലും ഒഴിവാക്കാൻ വേണ്ടി ശരണ്യയോട് പറയുന്നു. സുമിത്രയെ വിളിച്ച് പഴയ ദേഷ്യത്തിൻ്റെ പേരിൽ വേദിക ഓഫീസിൽ എന്തെങ്കിലും ജോലിയിൽ തട്ടിപ്പ് കാട്ടുമെന്ന് പറയാൻ ശരണ്യയോട് പറയുന്നു. മകളോട് സരസ്വതിയമ്മ പലതന്ത്രങ്ങളും പറയുന്നത് കേട്ട് കൊണ്ട് ശ്രീകുമാർ എത്തുകയാണ്. അങ്ങനെ വല്ലതും നടന്നാൽ ഞാൻ ശരണ്യയെ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് പറയുകയാണ് ശ്രീകുമാർ. പിറ്റേ ദിവസവും വേദികയും സുമിത്രയും ഓഫീസിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് ഈ ജോലി തന്നതിന് സുമിത്രയോട് നന്ദി പറയുകയും, രണ്ടു പേരും നല്ല സ്നേഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.Kudumbavilak Today Episode Promo August 2 Malayalam