തമ്പിയുടെ അഹങ്കാരം ഇവിടെ അവസാനിക്കുന്നു!! നാണംകെട്ട തമ്പിയെ അടിച്ചിറക്കി അപ്പു!!മുഖം പൊതി കരഞ്ഞു കൊണ്ട് സാന്ത്വനത്തിന്റെ പടിയിറങ്ങിയത് തമ്പി!!|santhwanam today episode promo august 11 malayalam

santhwanam today episode promo august 11 malayalamഏഷ്യാനെറ്റ് സീരിയൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സാന്ത്വനം സീരിയലിലെ ഇന്നത്തെ എപ്പിസോഡ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ വീട് വിട്ട് ഇറങ്ങാൻ പോകുന്നതായിരുന്നു. നിങ്ങളോട് ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമെന്ന് കൈകൂപ്പി ദേവിയോടും ബാലനോടും മാപ്പ് പറയുകയാണ്.

പിന്നീട് അഞ്ജുവിൻ്റെ കൈയ്യും പിടിച്ച് പോകാനൊരുങ്ങുമ്പോൾ, ബാലൻ്റെയും അമ്മയുടെയും കടുത്ത വാക്കുകൾ ശിവൻ്റെ മനസ്സ് മാറ്റിമറിച്ചു. നീ ദൈവത്തിന് തുല്യം കാണുന്ന ഈ ഏട്ടനും ഏടത്തിയും ഇന്നോടെ മ രിച്ചെന്നും, ഇനി എനിക്ക് രണ്ടു അനുജമാരെയുള്ളൂ എന്നൊക്കെ ബാലൻ പറഞ്ഞപ്പോൾ, നീ ഇന്ന് ഈ നിമിഷമായിരിക്കും എന്നെ അവസാനമായി ജീവനോടെ കാണുന്നതെന്ന് ലക്ഷ്മി അമ്മയും പറഞ്ഞു .

ശേഷം ബാലനും അമ്മയും അകത്ത് പോയപ്പോൾ ദേവിയുടെ കൂടെ പുറത്ത് പോകാതെ ശിവനും അഞ്ജലിയും അകത്ത് വരികയായിരുന്നു. അവർ പോവുന്നില്ലെന്ന് കേട്ടപ്പോൾ ബാലനും ലക്ഷ്മിയമ്മയ്ക്കും സന്തോഷമായി. പിന്നീട് ലക്ഷ്മിയമ്മ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കിയ തമ്പിയോട് നല്ല രീതിയിൽ പറയണമെന്ന് പറയുകയാണ് ലക്ഷ്മിയമ്മ. പിന്നീട് ശിവനും ബാലനും തമ്പിയുടെ അടുത്ത് പോവുകയും, തമ്പിയോട് ബാലൻ കടുത്ത രീതിയിൽ പറയുകയും ചെയ്തു.

ഞങ്ങളെ അങ്ങനെ പിരിക്കാനാവില്ലെന്നും, സാന്ത്വനംവീട് എപ്പോഴും ഒന്നായിരിക്കുമെന്നും പറയുകയാണ് ബാലൻ.ശേഷം തമ്പിയോട് അപ്പു കടുത്ത രീതിയിൽ സംസാരിക്കുകയായിരുന്നു.ഇവരെ ഡാഡി വിചാരിക്കുന്നത് പോലെ ഒരിക്കലും പിരിക്കാനാവില്ലെന്നും, ഇങ്ങനെ മോശമായ രീതിയിൽ സംസാരിക്കാനാണെങ്കിൽ ഇനി ഡാഡിയെയും കൂട്ടി മമ്മി ഇങ്ങോട്ട് വരരുതെന്ന് പറയുകയാണ് അപ്പു. ഇത് കേട്ട് തകർന്ന തമ്പി പെട്ടെന്ന് തന്നെ സാന്ത്വനത്തിൽ നിന്ന് പോവുന്നു. അപ്പു തമ്പിയോട് എല്ലാം പറഞ്ഞെങ്കിലും അകത്ത് പോയി പൊട്ടിക്കരയുകയായിരുന്നു അപ്പു. ഇതോടെ ഇന്നത്തെ ഭാഗം പൂർണ്ണമാവുന്നു.santhwanam today episode promo august 11 malayalam