6 വർഷത്തെ പ്രണയം ഒടുവിൽ അത് നഷ്ടമായി !! കടങ്ങൾ ഒക്കെ വീട്ടി സ്വസ്ഥമായി യാത്രകൾ പോയി കുറെ ചിത്രങ്ങൾ വരക്കണം!! സാന്ത്വനം സേതുവേട്ടന്റെ പുതിയ വിശേഷങ്ങൾ!!|Santhwanam Sethu Bijesh Avanoor Life Story Latest Malayalam

Santhwanam Sethu Bijesh Avanoor Life Story Latest Malayalamമലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ താരമാണ് ബിജേഷ് അവന്നൂർ. ബിജേഷ് എന്ന പേര് കേട്ടാൽ മലയാളികൾക്ക് അത്ര സുപരിചിതമല്ലെങ്കിലും, എന്നാൽ സാന്ത്വനം സീരിയലിലെ സേതുവേട്ടൻ എന്ന പേര് കേട്ടാൽ എല്ലാവർക്കും അറിയാം. സാന്ത്വനത്തിൽ ചിപ്പിയുടെ കഥാപാത്രമായ ദേവിയുടെ സഹോദരനായിട്ടാണ് സേതു എത്തുന്നത്.

കുറച്ചു സീനുകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ബിജേഷിന് കഴിഞ്ഞിരുന്നു. മലയാളികളുടെ സേതുവേട്ടൻ്റെ വിശേഷങ്ങളാണ് അനു ജോസഫ് തൻ്റെ ചാനലിലൂടെ പങ്കു വച്ചിരിക്കുന്നത്. തൃശൂർക്കാരനായ ബിജേഷ് ഒരു ബാർബറായിരുന്നു. പിന്നീട് ഡ്രോയിംങ്ങ് ടീച്ചറായി ജോലി ചെയ്തു. സീരിയലിൽ വന്നതിന് ശേഷമാണ് കടുവ എന്ന സിനിമയിൽ അഭിനയിച്ചത്. ചെറിയ കഥാപാത്രമാണെങ്കിലും നല്ലൊരു സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നാണ് ബിജേഷ് പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിലാണ് ബിജേഷ് ജീവിച്ചത്. നാടകനടനായി അഭിനയിച്ചിരുന്നു.

ഷോർട്ട് ഫിലിം സംവിധാനവും ചെയ്തിട്ടുണ്ട്. കുറച്ച് കാലം വിദേശത്തും ജോലി ചെയ്തിരുന്നു. നല്ലൊരു ചിത്രകാരൻ കൂടിയാണ് ബിജേഷ്. കല്യാണപ്രായമായിട്ടും എന്താണ് കല്യാണം കഴിക്കാത്തത് എന്ന് അനു ചോദിച്ചപ്പോൾ ഒരു പ്രണയകഥ ബിജേഷ് പങ്കുവെച്ചു. 6 വർഷം പ്രണയിച്ച പെൺകുട്ടി വളരെ സാമ്പത്തികമായി ഉയർന്ന കുടുംബത്തിലുള്ളതായിരുന്നു. അവരുടെ കുടുംബത്തിന് താൽപര്യമില്ലാത്തതിനാൽ പിന്നീട് ആ ബന്ധം മുന്നോട്ട് പോയില്ല.

പക്ഷേ പ്രണയനൈരാശ്യമൊന്നുമല്ല കല്യാണം കഴിക്കാത്തതെന്നും ബിജേഷ് പറയുന്നുണ്ട്. വയസ് 38 ആയെന്നും, ഒത്തു വന്നാൽ കല്യാണം കഴിക്കുമെന്നുമാണ് ബിജേഷ് പറയുന്നത്.6 വർഷം ഗൾഫിൽ ജീവിച്ച ബിജേഷ് നാട്ടിൽ വന്നതിന് ശേഷമാണ് സീരിയലിൽ എത്തുന്നത്. നടനാകുമെന്നൊന്നും കരുതിയിരുന്നില്ല. ടിക് ടോക്ക് ഒക്കെ ചെയ്തതിന് ശേഷമാണ് സീരിയലിലേക്ക് വിളിക്കുന്നത് എന്നും ബിജേഷ് പറഞ്ഞു. വീട്ടിൽ എത്തിയതിനു ശേഷമാണ് ബിജേഷ് അമ്മയെ പരിചയപ്പെടുത്തുന്നത്.Santhwanam Sethu Bijesh Avanoor Life Story Latest Malayalam