ഇവർ ഒരു രക്ഷയുമില്ല!! അങ്ങോട്ടും ഇങ്ങോട്ടും മുട്ടൻ പണികൾ കൊടുത്ത് കല്യാണിയും കിരണും!!മാളിലെ താരങ്ങളുടെ അങ്കംവെട്ട് കണ്ട് നോക്കി നിന്ന് കണ്ണികൾ!!|Aishwarya Ramsai NaleeGea Blind Date At Mall Viral

Aishwarya Ramsai NaleeGea Blind Date At Mall Viralമിനിസ്ക്രീൻ ഏറ്റവും കൂടുതൽ റേറ്റിൽ ഓടുന്ന സീരിയലുകൾ ഉള്ളത് ഏഷ്യാനെറ്റിലാണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നാണ് മൗനരാഗം. മലയാളികളല്ലാത്ത രണ്ടു പേരാണ് ഇതിൽ നായികാനായകന്മാരായി എത്തുന്നത്. ഐശ്വര്യയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. നലീഫ് അവതരിപ്പിക്കുന്നത് കിരൺ എന്ന കഥാപാത്രത്തെയാണ്.

കല്യാണി എന്ന ഊമപെണ്ണിൻ്റെ കഥയാണ് സീരിയലിൻ്റെ പ്രധാന പ്രമേയമായിരിക്കുന്നത്. രണ്ടു പേരെയും മലയാളി പ്രേക്ഷകർ കുറച്ച് എപ്പിസോഡുകൾ കൊണ്ട് തന്നെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. എല്ലാ താരങ്ങൾക്കും ഉള്ളതുപോലെ തന്നെ ഇതിലെ നായകനായ നലീഫ് ജിയോയ്ക്കും ഒരു യുട്യൂബ് ചാനൽ ഉണ്ട്. മൂന്നു വർഷത്തോളമായി തുടങ്ങിയ യുട്യൂബ് ചാനലിൽ 3 ലക്ഷത്തോളം സബ്സ്കൈസേഴ്സാണുള്ളത്. നലീഫ് തൻ്റെ ചാനലിലൂടെ ലൊക്കേഷൻ സെറ്റിലെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ പങ്കുവെച്ചിരിക്കുന്നത് കല്യാണിയുമായുള്ള ഒരു ഫണ്ണി ഷോപ്പിംങ്ങാണ്. എല്ലാ ഇൻറർവ്യൂയിലും പോലെ തന്നെ ഐശ്വര്യ ഊമപ്പെണ്ണായി തന്നെയാണ് നിൽക്കുന്നത്. രണ്ടു പേരും ഷോപ്പിംങ്ങ് മോളിലേക്ക് പോയി.അവിടെ നിന്നും ആദ്യം ഐശ്വര്യയുടെ ടാസ്കായിരുന്നു. കണ്ണുപൊത്തി കൊണ്ട് ഡ്രസും ചെരിപ്പും പാകമായത് എടുക്കണം. ഐശ്വര്യ കണ്ണും പൂട്ടി എടുത്തത് മഞ്ഞ കളർ ടോപ്പും വയലറ്റ് കളർ പാൻ്റുമാണ്. ഐശ്വര്യ മാറ്റിയിട്ട് വരാൻ പോയി.

ആ സമയം മുകളിൽ പോയി ജീൻസ് സെക്ഷനിൽ ഷർട്ട് നോക്കി നലീഫ് വന്നു. അപ്പോഴേക്കും ഐശ്വര്യ വന്നു. എന്നാൽ ഐശ്വര്യയുടെ മാച്ചില്ലാത്ത ഡ്രസ് ധരിച്ചു എന്ന് പറഞ്ഞ് നലീഫ് കളിയാക്കുന്നുയായിരുന്നു. പിന്നെ നലീഫിൻ്റെ ഊഴമായിരുന്നു. കണ്ണും പൂട്ടി നലീഫ് എടുത്ത ഡ്രസ് ഐശ്വര്യ തന്ത്രപൂർവ്വം മാറ്റി വേറെ കൊടുത്തു. രണ്ടു പേരും ടാസ്ക് കംപ്ലീറ്റായപ്പോൾ രണ്ടു പേരും നടത്തിയ ചെറിയ ചീറ്റിംങ്ങ് പറഞ്ഞു കൊണ്ടാണ് ടാസ്ക് കംപ്ലീറ്റ് ചെയ്തത്.Aishwarya Ramsai NaleeGea Blind Date At Mall Viral