സാന്ത്വനം താരം അപ്പു വിവാഹിതയായി;കടന്നുചെന്ന വീടും നാടുമൊക്കെ കണ്ട് അതിശയിച്ച് താരത്തിന്റെ ആരാധകർ!! |Santhwanam Appu Raksha raj’s husband home video malayalam

Santhwanam Appu Raksha raj’s husband home video malayalamകുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാന്ത്വനം പരമ്പരയിൽ അപ്പു എന്ന കഥാപാത്രമായി എത്തുന്ന നടി രക്ഷാ രാജ്. സാന്ത്വനം വീടിന്റെ പ്രിയമരുമകളാണ് രക്ഷ അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രം. ഏറെ ആരാധകരുള്ള രക്ഷയുടെ വിവാഹം ഈയിടെയായിരുന്നു നടന്നത്. സാന്ത്വനത്തിലെ സഹതാരങ്ങളും ആരാധകരും ചേർന്ന് താരത്തിന്റെ വിവാഹം അടിച്ചുപൊളിക്കുകയായിരുന്നു. ബാംഗ്ലൂരിൽ ഐ ടി പ്രൊഫഷണലായ ആർജക്കാണ്

രക്ഷയെ ജീവിതസഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ വിവാഹിതയായി രക്ഷ കടന്നുചെന്ന വീടും നാടുമൊക്കെയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പുതിയ കാഴ്ച്ച. സാന്ത്വനം വീടിൽ നിന്ന് ഒത്തിരി വേറിട്ടുനിൽക്കുന്നതാണ് രക്ഷയുടെ ഈ പുതിയ വീട്. നല്ല പ്രകൃതിരമണീയമായ കാഴ്ചകൾ നിറഞ്ഞ നാടാണ് ആർജക്കിന്റേത്. രക്ഷയുടെ പുതിയ വീടിന്റെയും

നാടിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സാന്ത്വനം ആരാധകരെ ഏറെ കൗതുകത്തിലാഴ്ത്തുന്ന കാഴ്ച്ചയാണിത്. എന്നാൽ വിവാഹശേഷം ആ വീട്ടിൽ നിൽക്കാനോ താമസിക്കാനോ താരത്തിന് സാധിച്ചോ എന്നതാണ് പ്രേക്ഷകർ ഒരു ചെറുചിരിയോടെ ചോദിക്കുന്നത്. ഒരു ഇടവേളയുമില്ലാതെ രക്ഷ സാന്ത്വനത്തിന്റെ തൊട്ടടുത്ത ഷൂട്ടിങ് ഷെഡ്‌യൂളിൽ തന്നെ ജോയിൻ ചെയ്യുകയായിരുന്നു. പല യുവസീരിയൽ നടിമാരും

വിവാഹത്തിന് അധികദിനങ്ങൾ അവധി ചോദിക്കുകയോ കിട്ടാതെ വരുമ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സീരിയൽ ഉപേക്ഷിക്കുകയോ ചെയ്യാറുള്ള കാലത്താണ് രക്ഷ സാന്ത്വനം വീട്ടിലേക്ക് വിവാഹശേഷം ഉടനടി മടങ്ങിയെത്തിയത്. രക്ഷ അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ കഥ തന്നെ മുന്നോട്ടുപോകുന്നത്. രക്ഷയുടെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും തരംഗമാണ്. RSanthwanam Appu Raksha raj’s husband home video malayalam