രൂപയുടെയും കല്യാണിയുടെയും നാടകം പൊളിച്ചടുക്കി കിരൺ!! ശബ്‌ദം തിരിച്ചു കിട്ടിയ വിക്രമിനെ വെല്ലുവിളിച്ച് സോണി!!|Mounaragam Today Episode August 2 Malayalam

Mounaragam Today Episode August 2 Malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നത് പ്രേക്ഷകർക്ക് ആകാംക്ഷ ഉളവാക്കുന്ന കാര്യങ്ങളാണ്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ കിരണും രൂപയും തമ്മിലുള്ള സംഭാഷണമാണ് കണ്ടത്. അതിനു ശേഷം കിരൺ നേരെ വീട്ടിലേക്ക് കയറി ചെന്ന് കല്യാണിയോട് അമ്മ വന്നിരുന്നോ എന്ന് ചോദിക്കുന്നു.

കല്യാണി ഇല്ലെന്ന് പറഞ്ഞപ്പോൾ എന്തൊക്കെയോ ദുരൂഹതകൾ തോന്നുകയാണ് കിരണിന്. പിന്നീട് കല്യാണിയോട് ബേബിഷവർ നടത്തുന്നതിനെ കുറിച്ച് സംസാരിച്ച് അച്ഛൻ നൽകിയ ഗിഫ്റ്റുകൾ നൽകുന്നു. പിന്നെ കാണുന്നത് സോണിയെയാണ്. സോണിയോട് പ്രകാശൻ വേഗം തന്നെ ബന്ധം ഒഴിഞ്ഞു തരാൻ പറയുന്നു. പിന്നീട് സോണിവിക്രമിനെ വിളിച്ച് സംസാരിക്കുന്നു.

വിക്രമിൻ്റെ മനസറിയാൻ വേണ്ടി സോണി നമുക്കൊരു കുഞ്ഞില്ലെയെന്ന് ഓർമ്മിപ്പിക്കുന്നു. എന്നാൽ നിൻ്റെ കുഞ്ഞാണെന്നും, എൻ്റെ കുഞ്ഞാണെന്ന് എനിക്ക് സംശയമുണ്ടെന്നും പറയുന്നു. ബന്ധം പിരിഞ്ഞാൽ എനിക്കും കുഞ്ഞിനും ചിലവിന് തരണമെന്ന് പറയുന്നു. അത് വിക്രം സമ്മതിക്കുന്നു. ഫോൺ വിളി കേട്ട് വന്ന പ്രകാശൻ ഫോൺ വാങ്ങി സരയുവിനെ ചീത്ത പറയുന്നു. അച്ഛനും മകനും സ്വാതി ഡോക്ടറുടെ കാര്യം പറഞ്ഞ് സന്തോഷിക്കുകയാണ്.

എന്നാൽ കിരണിൻ്റെ വീട്ടിൽ കല്യാണിയുടെ ബേബി ഷവറിൻ്റെ ഒരുക്കങ്ങൾ നടക്കുകയാണ്. പാറുമോളും, ബൈജുവുമൊക്കെ അവിടെ തന്നെയുണ്ട്. അതിനിടയിൽ കല്യാണി രൂപയ്ക്ക് മെസേജയച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കിരൺ അകത്തു കയറി വന്നത്. ആർക്കാണ് മെസേജയക്കുന്നതെന്ന് ചോദിച്ചപ്പോൾ സോണിക്കാണെന്ന് പറയുന്നു. മനസിൽ സംശയം തോന്നിയ കിരൺ ഉടൻ തന്നെ സോണിയെ വിളിക്കുന്നു. സോണി കല്യാണി എനിയ്ക്ക് മെസേജ് അയച്ചില്ലെന്ന് പറഞ്ഞപ്പോൾ കിരണിന് കൂടുതൽ സംശയങ്ങൾ ഉണ്ടായി. അമ്മയും കല്യാണിയും തമ്മിലുള്ള ബന്ധമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കിരൺ. ബേബി ഷവർ ദിവസം എല്ലാം കണ്ടെത്താം എന്ന് ഉറപ്പിച്ചു നിൽക്കുന്ന കിരണിനെയാണ് പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.Mounaragam Today Episode August 2 Malayalam