സ്വന്തം ഭാര്യയെ പോലും ട്രോളി പിഷാരടി..പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കി താരം.. സൗമ്യയുടെ പിറന്നാളിന് പിഷാരടിയുടെ പോസ്റ്റ് വൈറൽ..!!|Ramesh Pisharody Wife Birthday

Ramesh Pisharody Wife Birthdayകോമഡി ഷോകളിൽ തുടങ്ങി സിനിമാ മേഖലയിലേക്ക് കടന്നു വന്ന നടനാണ് രമേഷ് പിഷാരടി. വന്ന കാലം മുതൽ മലയാളി മനസിൽ തൻ്റേതായ ഒരിടം കണ്ടെത്താൻ രമേഷ് പിഷാരടിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നീട് താരം മലയാള സിനിമ സംവിധാന രംഗത്തേക്കും കാലെടുത്തു വച്ചു. 2018-ൽ പച്ചമരത്തണലായിരുന്നു താരത്തിൻ്റെ ആദ്യ ചിത്രം.

പിന്നീട് മമ്മൂട്ടി നായകനായി ഗാനഗന്ധർവ്വൻ എന്ന ചിത്രവും താരം സംവിധാനം ചെയ്യുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഓരോ വിശേഷങ്ങളും സുഹൃത്തുക്കളുമൊന്നിച്ചുള്ള യാത്രാവിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ട്രോളുകളുടെ രാജാവായ പിഷാരടി ടോൾ വീഡിയോകൾ പങ്കുവയ്ക്കുന്നതിലും ഒന്നാമനാണ്. ഇപ്പോഴിതാ സ്വന്തം ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ തമാശ രൂപത്തിലാണ് പങ്കുവച്ചിരിക്കുന്നത്.

ഭാര്യസൗമ്യയുടെ ഏതാനും ചിത്രങ്ങളും അതിന് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി തമിഴ് ഗായകനാണെന്ന് പറഞ്ഞ് പാടിയ ഗായകൻ്റെ മലയാളം തമിഴ് മിക്സ് ഗാനമാണ് പിഷാരടി നൽകിയത്. ആ പാട്ടിലുള്ള വരികൾ തന്നെ പിഷാരടി സ്നേഹത്തോടെ കിളി എന്നു വിളിക്കുന്ന സൗമ്യയ്ക്ക് പോസ്റ്റിന് താഴെ ‘റൊമ്പ റൊമ്പ പുടിച്ച് പോച്ച് ഫ്രണ്ട്സ് ‘ എന്ന ക്യാപ്ഷനും താരം നൽകുകയുണ്ടായി.

സൗമ്യ പിഷാരടിയുടെ പോസ്റ്റിന് സ്നേഹകമൻറുമായി എത്തി. നിരവധി സെലിബ്രെറ്റികളും താര പത്നിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു. താരത്തിൻ്റെ പോസ്റ്റിന് താഴെ ആരാധകർ നിരവധി കമൻറുകളുമായി എത്തുകയുണ്ടായി. ‘ഇന്ന് വീട്ടിലേക്ക് പോന്നുണ്ടെങ്കിൽ ഒരു ഇൻഷുറൻസ് എടുത്ത് വച്ചേക്ക്, വൈഫിൻ്റെ ബർത്ത്ഡേ ഹസിൻ്റെ ഡെത്ത് ഡേ ആവാതിരുന്നാൽ മതി’ തുടങ്ങിയ രസകരമായ കമൻ്റുകളാണ് വന്നിരിക്കുന്നത്.Ramesh Pisharody Wife Birthday