ദുഷ്ടനായ പ്രകാശൻ കല്യാണിയോട് ആ വിവരം പറയുന്നു..ആശുപത്രിയിൽ എത്തിയ പ്രകാശനെ പുറംകാലിന് ചവിട്ടി തെറിപ്പിക്കുന്നു..കല്ലു മോന് എന്തു സംഭവിക്കും എന്നറിയാതെ ഉരുകി കിരണും വീട്ടുകാരും..സത്യങ്ങൾ അറിഞ്ഞ കല്യാണി കടുത്ത തീരുമാനം എടുക്കുന്നു..!! |Mounaragam today episode promo oct 20 malayalam

Mounaragam today episode promo oct 20 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി കിരൺ വരാത്തതിനാൽ, എന്തൊക്കെയോ ചിന്തിച്ച് വിഷമത്തിൽ നിൽക്കുകയാണ്. അപ്പോൾ ആശുപത്രിയിൽ കിരൺ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. അപ്പോഴാണ് പ്രകാശൻ സന്തോഷ വാർത്ത അറിഞ്ഞ് ആശുപത്രിയിലെത്തുന്നത്.

ദീപയും ബൈജുവും പുറത്ത് നിൽക്കുമ്പോൾ പ്രകാശനെ കണ്ടതും ദീപയ്ക്ക് ദേഷ്യം പിടിക്കുകയായിരുന്നു. അപ്പോഴാണ് ബൈജുവിനെ കണ്ടതും എൻ്റെ മകൻ സോണിയെ ഒഴിവാക്കിയെന്നും, ഇനി നീ അവളെ കെട്ടിക്കോയെന്ന് ബൈജുവിനോട് പറയുകയാണ്. അത് കേട്ട് ദേഷ്യം പിടിച്ച് ദീപ ആശുപത്രിയിൽ വച്ചാണോ നിങ്ങൾ ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന പറയുകയാണ്. അവിടെ നിന്നും മടങ്ങിയ പ്രകാശൻ കിരണിനെ കണ്ടതും ചിരിച്ചു കൊണ്ട് അടുത്ത് പോവുകയാണ്. പ്രകാശനെ കണ്ടതും കിരണിന് ദേഷ്യം വരികയാണ്.

എടാ നിൻ്റെ കുഞ്ഞ് ആശുപത്രിയിലാണെന്ന് കേട്ടു. എന്തു പറ്റിയെടാ നിൻ്റെ കുഞ്ഞിന്. കുഞ്ഞിനെ ജീവനോടെ തിരിച്ചു കിട്ടുമോ തുടങ്ങി കിരണിനെ ദേഷ്യം പിടിപ്പിക്കുന്ന പല കാര്യങ്ങളും പറഞ്ഞപ്പോൾ കിരൺ പ്രകാശനെ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. ഉടൻ തന്നെ പ്രകാശൻ സോണിയയുടെ വീട്ടിലേക്കാണ് പോവുന്നത്. അപ്പോഴാണ് ആശുപത്രിയിൽ ഡോക്ടർ പുറത്തേക്ക് വരുന്നത്. കിരൺ ഓടിച്ചെന്ന് നമ്മുടെ മോന് എങ്ങനെയുണ്ട് ഡോക്ടറെ എന്നു ചോദിക്കുകയാണ്. പേടിക്കാനൊന്നുമില്ലെന്നും, സ്കാനിംങ്ങ് റിപ്പോർട്ടിൽ പ്രശ്നമൊന്നുമില്ലെന്നും പറഞ്ഞു. ഇത് കേട്ടപ്പോൾ കിരണിന് സമാധാനമായി. അപ്പോഴാണ് പ്രകാശൻ സോണിയയുടെ വീട്ടിലെത്തുന്നത്.

ഉടൻ തന്നെ ചിരിച്ചു അകത്തു കയറുകയാണ് പ്രകാശൻ. ഞാൻ ആശുപത്രിയിൽ നിന്നാണ് വരുന്നതെന്നും, അവിടെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ കുഞ്ഞിൻ്റെ അമ്മയെന്താ ഇവിടെയിരിക്കുന്നതെന്നും പറയുകയാണ് പ്രകാശൻ. ആ ഭ്രാന്തി പെണ്ണായ പാറു കുഞ്ഞിനെ എടുത്ത് താഴെയിട്ട് കുഞ്ഞ് ആശുപത്രിയിലായതെന്ന് കേട്ടു. ഇത് കേട്ട് ചങ്ക് തകർന്ന് നിൽക്കുകയാണ് കല്യാണി. പറഞ്ഞു കഴിഞ്ഞ് പ്രകാശൻ പോയപ്പോൾ, ഉടൻ തന്നെ കല്യാണി അവിടെ നിന്നും ആശുപത്രിയിലേക്ക് പോവാനൊരുങ്ങുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.Mounaragam today episode promo oct 20 malayalam