പുത്തൻ കാർ സ്വന്തമാക്കി തനതു സ്വരത്തിന്റെ ഗായിക!!വില കേട്ടാല്‍ നിങ്ങളുടെ കണ്ണ് തള്ളിപ്പോകും.!!| Nanjiyamma New Car Kia Malayalam

Nanjiyamma New Car Kia Malayalamസിനിമ ലോകം അവസരങ്ങളുടെ ഒരു മഹാസാമുദ്രമാണ്. ഒരുപാട് പേരുടെ തലവര മാറ്റാനും സ്വപ്നത്തിൽ പോലും കാണാത്ത ജീവിതം സ്വന്തമാക്കാനും സിനിമ ലോകം പലരെയും സഹായിച്ചിട്ടുണ്ട്. സിനിമ കാരണം ജീവിതം തന്നെ മാറിയ ഒരുപാട് നടീ നടന്മാരെ നാം കണ്ടിട്ടുമുണ്ട്. അത്തരത്തിൽ ഒറ്റ പാട്ട് കൊണ്ട് ജീവിതം തന്നെ മാറിയ ഒരു ഗായികയാണ് നഞ്ചിയമ്മ.

അട്ടപ്പാടിയിൽ ഒരു സാധാരണ കുടുംബത്തിൽ കൂലിപ്പണി എടുത്ത് ജീവിച്ചിരുന്ന സ്ത്രീയിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ ഗായികയിലേക്കുള്ള നഞ്ചിയമ്മയുടെ വളർച്ച ഒരു സിനിമാക്കഥ പോലെ രസകരവും മനോഹരവും ആണ്.മലയാളത്തിലെ സൂപ്പർ ഹിറ്റ്‌ ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ആണ് നഞ്ചിയമ്മ ആദ്യമായി ഒരു പാട്ട് പാടിയത്. അതോടെ അത് വരെ മലയാള സിനിമ കണ്ടിട്ട് പോലുമില്ലാത്ത നഞ്ചിയമ്മ കേരളം അറിയുന്ന ഗായികയായി മാറി.ഇരുള ഭാഷയിൽ എഴുതിയ കലക്കാത്ത എന്ന പാട്ട് ചുരുങ്ങിയ കാലം കൊണ്ട് യൂട്യുബിൽ നേടിയത് 10 മില്യൺ വ്യൂസ് ആണ്.

ചുരുക്കത്തിൽ സിനിമയേക്കാൾ ഹിറ്റ് ആയി നഞ്ചിയമ്മയുടെ പാട്ട്. ഇതോടു കൂടി നഞ്ചിയമ്മയുടെ ജീവിതം തന്നെ മാറി. അഭിനയിക്കാനും പാട്ട് പാടാനും നിരവധി അവസരങ്ങളാണ് നഞ്ചിയമ്മയെ തേടി പിന്നീട് എത്തിയത്. ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോയിലും പൃഥ്വിരാജിനോടും ബിജു മേനോനോടും ഒപ്പം നഞ്ചിയമ്മയും അഭിനയിച്ചിരുന്നു. ആ വീഡിയോയും വൻ ഹിറ്റ് ആയി.സംസ്ഥാന സർക്കാരിന്റെ പരസ്യത്തിൽ ഉൾപ്പെടെ നിരവധി വീഡിയോകളിൽ നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്തു.

എന്നാൽ ഏറ്റവും അത്ഭുതകരമായ നഞ്ചിയമ്മയുടെ നേട്ടം മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം ആയിരുന്നു.അങ്ങനെ അട്ടപ്പാടിക്ക് മാത്രം സ്വന്തമായ നഞ്ചിയമ്മ ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന കേരളത്തിന്റെ സ്വന്തം നഞ്ചിയമ്മ ആയി മാറി.ഇപോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് നഞ്ചിയമ്മ. ലക്ഷങ്ങൾ വില മതിക്കുന്ന സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.കിയ സോണറ്റ് ആണ് നഞ്ചിയമ്മ സ്വന്തമാക്കിയ പുതിയ വാഹനം.7.79 ലക്ഷം മുതൽ 14.9 ലക്ഷം വരെയാണ് കിയോ സോണറ്റിന്റെ ഇന്ത്യയിലെ വിപണന വില.കാർ വാങ്ങിയ ഷോ റൂമിലെ ജീവനക്കാർക്ക് തന്റെ പതിവ് ശൈലിയിൽ ഒരു പാട്ടും പാടി കൊടുത്താണ് നഞ്ചിയമ്മ മടങ്ങിയത്. ഇനി അങ്ങോട്ട് നഞ്ചിയമ്മയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വേഗത കൂട്ടാൻ കിയോ സോണറ്റും ഒപ്പം ഉണ്ടാകും.Nanjiyamma New Car Kia Malayalam