സിഎസിന്റെ മുന്നിൽ പെട്ട് രൂപ!! കല്യാണിയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുമ്പോൾ, അമ്പലങ്ങളിൽ പോയി കല്യാണിയുടെ ദുരിതത്തിനായി പ്രാർത്ഥനയും വഴിപാടുകളുമായി ഒരച്ഛൻ.!!|mounaragam today episode promo august 22 malayalam

mounaragam today episode promo august 22 malayalamഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനനും കിരണും അമ്മയെ കുറിച്ച് സംസാരിക്കുകയായിരുന്നു. രൂപയുമായി അധികകാലം ഒന്നിച്ച് ജീവിച്ചിട്ടില്ലെന്നും, രൂപയെ ഞാൻ സ്നേഹിക്കുമ്പോൾ രൂപ എന്നെ വെറുത്തിരുന്നതായും ചന്ദ്രസേനൻ പറയുന്നു. ഡോക്ടർ റൂമിൽ ഇരിക്കുകയായിരുന്നു രൂപ.

ബിപിയൊക്കെ നോർമലാണോ എന്ന് നോക്കിയ ശേഷം രൂപ നേരെ കാൻ്റീനിലേക്ക് പോയി. അവിടെ ചന്ദ്രസേനനെയും കിരണിനെയും കണ്ടു. കിരൺ പോയി കല്യാണിയെ അഡ്മിറ്റാക്കിയ വിവരം അറിയിച്ചപ്പോൾ, ദേഷ്യത്തിൽ ഇടയ്ക്കിടയ്ക്കിടയ്ക്ക് മെസേജ് അയക്കുന്നുണ്ടല്ലോ എല്ലാം അറിയാമെന്ന് പറയുകയാണ് രൂപ. പിന്നെയും കിരൺ അമ്മയോട് സംസാരിക്കുന്നു. മെസേജയക്കുന്നത് നിർത്താൻ കിരണിനോട് പറയുന്നു. അത് ഞാൻ നിർത്തില്ലെന്നും, കല്യാണി പ്രസവിക്കാൻ പോകുന്നത് അമ്മയുടെ പേരക്കുട്ടിയായതിനാൽ എല്ലാം ഞാൻ മെസേജിലൂടെ അറിയിക്കുമെന്ന് പറയുകയാണ് കിരൺ. പിന്നീട് റൂമിൽ പോയിരുന്ന് രൂപകല്യാണിയ്ക്ക് വേണ്ടി പ്രാർത്ഥിയ്ക്കുകയാണ്.

ദീപ അമ്പലത്തിൽ പോയി പ്രാർത്ഥനകൾ കഴിഞ്ഞ് മടങ്ങുമ്പോൾ വഴിയിൽ പ്രകാശിനെ കാണുകയാണ്. അപ്പോൾ അമ്പലത്തിൽ പ്രാർത്ഥിക്കാൻ പോവുകയാണ് പ്രകാശൻ. അതും കല്യാണിയ്ക്ക് വേണ്ടി. കല്യാണിയ്ക്ക് പ്രസവിക്കാൻ പോകുന്ന കുഞ്ഞിന് ശബ്ദം കിട്ടാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് പ്രകാശൻ. പ്രകാശ നോട് വളരെ ദേഷ്യത്തിൽ പെരുമാറുകയാണ് ദീപ. പിന്നെ കാണുന്നത് പ്രകാശൻ്റെ വീട്ടിലേക്ക് ഡോക്ടർ സ്വാതി വന്നതാണ്. വിക്രം ആകെ സന്തോഷവാനായിരിക്കുകയാണ്. എൻ്റെ ബാങ്ക് അക്കൗണ്ടിലെ പണം ഞാൻ നിനക്കായി തരുമെന്ന് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഉള്ള് പിടക്കുകയാണ്. അവൻ്റെ സന്തോഷം കണ്ട് സ്വാതി മനസിൽ പലതും പറയുകയാണ്.

പെട്ടെന്ന് തന്നെ സോണിയയുമായിട്ടുള്ള ബന്ധം ഒഴിവാക്കാൻ പറയുകയാണ് സ്വാതി. പെട്ടെന്ന് അവളിൽ നിന്ന് ഡൈവോഴ്സ് വാങ്ങി എൻ്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പറയുകയാണ് സ്വാതി. സ്വാതിയുടെ വാക്കുകളിൽ വീണുപോയിരിക്കുകയാണ് വിക്രം.അപ്പോഴാണ് പ്രകാശൻ അവിടേയ്ക്ക് വരുന്നത്. സ്വാതി വന്നതറിയാതെ പ്രകാശൻ കാദംബരിയോട് പലതും പറയുന്നതിനിടയിൽ സ്വാതി വന്ന വിവരം കാദംബരി അറിയിക്കുന്നു. ഇത് കേട്ട് സന്തോഷം കൊണ്ട് മകളെ ഞാൻ കാണട്ടെ എന്ന് പറഞ്ഞ് അകത്തേക്ക് പോകാൻ പുറപ്പെടുന്നതിനിടയിൽ സ്വാതി അകത്ത് നിന്ന് പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു. mounaragam today episode promo august 22 malayalam