സത്യമറിയാതെ മനക്കോട്ട കെട്ടി പ്രകാശൻ.. ദീപയുടെ താലി പൊട്ടിക്കാൻ ഒരുങ്ങിയ പ്രകാശന് പണി കിട്ടി..സോണിയുടെയും സ്വാതിയുടെയും പ്ലാൻനെ കുറിച്ച് ആ സത്യം മനസ്സിലാക്കി കിരൺ..!!| mounaragm today episode promo oct 26 malayalam

mounaragm today episode promo oct 26 malayalam

mounaragm today episode promo oct 26 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ മൗനരാഗത്തിൽ ഇന്നലെ നടന്നത് പാറുക്കുട്ടിയെ കാണാത്തതും, പിന്നീട് പാറുക്കുട്ടിയെ കണ്ടു കിട്ടുന്ന തൊക്കെയായിരുന്നു.പ്രകാശൻ മകനെ ഡോക്ടറെ കല്യാണം കഴിക്കാൻ പോകുന്നതിൻ്റെ സന്തോഷത്തിൽ, സ്വാതി ഡോക്ടറുടെ ‘ കത്ത് തയ്യാറാക്കാൻ വേണ്ടി പണത്തിന് വേണ്ടിയുള്ള ഓട്ടമാണ്.

കല്യാണി മാറിയ സമയം സി എസ് കിരണിനോട് മോനെ ഇന്ന് വീട്ടിൽ കൊണ്ടുപോയി നാളെ രാവിലെ കല്യാണിയെ ഓപ്പറേഷന് കൊണ്ടുപോയ ശേഷം കല്യാൺ ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് പറയുകയാണ് സി എസ്.പ്രകാശൻ നേരെ സോണിയയുടെ വീട്ടിലെത്തി വിവാഹക്ഷണക്കത്ത് നൽകുകയായിരുന്നു. ശേഷം ഞാനും മോനും ഇനി അമേരിക്കൻ പൗരന്മാരാവുമെന്നും, എൻ്റെ മോൻ്റെ കല്യാണത്തിന് നിർബന്ധമായും വരണമെന്നും പറയുകയാണ് പ്രകാശൻ.ഞാൻ നിർബന്ധമായും വരുമെന്ന് പറയുകയാണ് സോണി.അതിനു ശേഷം പിന്നീട് പ്രകാശൻ നേരെ പോയത് ആശുപത്രിയിലേക്കാണ്.

അവിടെ കല്യാണിയും ദീപയും പലതും ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രകാശൻ വരുന്നത്.പ്രകാശനെ കണ്ടതും ദീപയ്ക്ക് ദേഷ്യം വരികയാണ്. ഞാൻ എൻ്റെ മകൻ്റെ കല്യാണം ക്ഷണിക്കാൻ വന്നതാണെന്നും, അവൻ കല്യാണം കഴിക്കാൻ പോകുന്നത് ഒരു ഡോക്ടറെ ആണെന്നുമൊക്കെ പറഞ്ഞപ്പോൾ, ദീപ എനിക്ക് ഇനി ആകെ രണ്ടു മക്കളെ ഉള്ളൂവെന്നും, വിക്രം നിങ്ങളുടെ മാത്രം മകനാണെന്നും പറയുകയായിരുന്നു ദീപ. ദീപയോട് ദേഷ്യം പിടിച്ച പ്രകാശൻ ദീപയോട് നമ്മൾ ഇനി ഒരുമിച്ച് ജീവിക്കാൻ പോകുന്നില്ലെന്നും, അതുകൊണ്ട് നിൻ്റെ കഴുത്തിൽ കിടയ്ക്കുന്ന താലി പൊട്ടിക്കാൻ നോക്കുകയും, ഇത് ഇനി മുതൽ നിൻ്റെ കഴുത്തിൽ വേണ്ടെന്നും പറഞ്ഞ് പൊട്ടിക്കാൻ ശ്രമിക്കുമ്പോൾ ദീപ അതിന് സമ്മതിക്കുന്നില്ല.

അതൊക്കെ കഴിഞ്ഞപ്പോഴാണ് കിരണും ചന്ദ്രസേനനും വരുന്നത്. ചന്ദ്രസേനനെ കണ്ടതും പ്രകാശൻ ഒന്ന് ഭയപ്പെടുന്നുണ്ടെങ്കിലും, എൻ്റെ മകൻ്റെ കല്യാണമാണെന്നും, എല്ലാവരും വരണമെന്നും പറയുകയാണ്. ഡോക്ടറാണെന്നു പറഞ്ഞപ്പോൾ ആ കുട്ടിക്ക് വല്ല കുഴപ്പവുമുണ്ടോ എന്നാണ് പ്രകാശൻ ചോദിക്കുന്നത്. കല്യാൺ മോൻ വീണ വിവരം കല്യാണിയെ അറിയിച്ചതുമുതൽ നിനക്ക് ഞാൻ വച്ചതാണെന്നും, ഇപ്പോൾ ഭാര്യയും മകളും നിൽക്കുന്നതു കൊണ്ടാണ് നിന്നെ ഞാൻ വെറുതെ വിടുന്നതെന്നും പറയുകയാണ് സിഎസ്. പ്രകാശൻ പോയ ശേഷം ദീപയോട് നിനക്ക് അവനുമായുള്ള ബന്ധം ഉപേക്ഷിച്ചു കൂടെ എന്ന് പറയുകയാണ് സിഎസ്. ശേഷം കിരൺ പുറത്തേക്ക് പോകുമ്പോഴാക്ക് മനോഹറിനെ കാണുന്നത്. അടി കിട്ടി കിടപ്പിലായ മനോഹർ സിസ്റ്റർമാരുടെ കൂടെ പിടിച്ച് നടക്കുമ്പോൾ കിരണിനെ കണ്ടതും മനോഹറിന് ആകെ നാണക്കേടുതോന്നി. കിരൺ മനോഹറിനെ സിസ്റ്റർമാരുടെ മുന്നിൽ വച്ച് പലതും പറഞ്ഞു. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.mounaragm today episode promo oct 26 malayalam