നടി അമല പോൾ വീണ്ടും വിവാഹിതയാവുന്നു.!!പ്രൊപോസൽ വീഡിയോ പങ്കുവെച്ച് കാമുകൻ; വരനൊപ്പം റൊമാന്റിക് ആയി താരം.!! |Actress Amala Paul Boy friend Marriage Again

Actress Amala Paul Boy friend Marriage Againസിനിമ പ്രേഷകരുടെ പ്രിയ നടിയാണ് അമല പോൾ. ഇപ്പോൾ ഇതാ നടി അമല പോൾ വീണ്ടും വിവാഹിതയാവാൻ പോകുന്ന സൂചനകളാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. അമലയുടെ സുഹൃത്ത് ജഗത് ദേശായി പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ജിപ്സി ക്വീൻ എസ് പറഞ്ഞു” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയിൽ ജഗതയെ അമല പോൾ പ്രൊപ്പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

വെഡിങ് ബെൽ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിരിക്കുന്നത്. ഒട്ടനവധി ആരാധകരും സിനിമ പ്രേമികളുമാണ് ആശംസകളുമായി വീഡിയോയുടെ ചുവടെ വന്നിരിക്കുന്നത്. 2014ൽ നടി അമല സംവിധായകൻ എ എൽ വിജയിനെ വിവാഹം ചെയ്തിരുന്നു. എന്നാൽ ആ ദാമ്പത്യ ജീവിതം അധിക കാലം നീണ്ടു പോയില്ല എന്ന് തന്നെ പറയാം. നിലവിൽ തെന്നിന്ത്യയിൽ തന്നെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. എന്നാൽ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് മോളിവുഡ് ഇൻഡസ്ട്രിയിലൂടെയാണ്.

പക്ഷേ താരത്തിനു കൂടുതൽ അവസരങ്ങൾ ലഭിച്ചതും തന്റെ കഴിവ് മികച്ച രീതിയിൽ പ്രകടമാക്കിയതും തമിഴ് തെലുങ്ക് ഇൻഡസ്ട്രികളിലാണ്. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയാണ് അമലയുടെ ആദ്യ ചലച്ചിത്രം. പിന്നീട് 2010ൽ തനിക്ക് ലഭിച്ച മൈന എന്ന സിനിമയിലെ കഥാപാത്രമാണ് നടിയുടെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവായി മാറിയത്.

ഈ സിനിമ വലിയ ഹിറ്റ് നേടുകയും ശേഷം തമിഴ്നാട് സർക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും താരത്തിനു ലഭിച്ചിരുന്നു. പിന്നീട് മലയാളത്തിലും തമിഴ് സിനിമ മേഖലയിലും താരം മികച്ച രീതിയിൽ തിളങ്ങി. ലഭിക്കുന്ന വേഷങ്ങൾ എല്ലാം താരം മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്തായാലും താരത്തിന്റെ പുതിയ വിശേഷങ്ങൾ കേൾക്കാൻ ആരാധകർ കാത്തിരിക്കുകയാണ്.Actress Amala Paul Boy friend Marriage Again

View this post on Instagram

A post shared by Jagat Desai (@j_desaii)