മിണ്ടാപ്രാണിയായ അമ്മക്ക് കൂട്ടായി ഇനി ഈ കുഞ്ഞ്!!കുഞ്ഞുമായി രൂപയ്ക്കു മുന്നിൽ കിരണിനെ രൂപ ആട്ടി ഇറക്കുമോ ??രൂപ കുഞ്ഞിനെ വാരിപ്പുനരുമ്പോൾ ആ കാഴ്ച്ച കണ്ട് ചങ്ക് പൊട്ടി സരയു!! |Mounaragam today episode promo sept 4 malayalam

Mounaragam today episode promo sept 4 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് ഇനി വരാൻ പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രേക്ഷകർക്ക് വളരെ സന്തോഷം നൽകുന്ന രംഗങ്ങളാണ് കണ്ടത്. എന്നാൽ ഈ ആഴ്ച കല്യാണി പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് വരികയാണ്. വീട്ടിൽ വരുന്നതിന് മുൻപ് അമ്മയുടെ അടുത്താണ് കിരൺ കല്യാണിയെയും കൂട്ടിപ്പോകുന്നത്.

എന്നാൽ രൂപ വളരെ മോശമായാണ് പെരുമാറുന്നത്. ഉള്ളിൽ സ്നേഹം അടക്കിപ്പിടിച്ച് എനിക്ക് കാണേണ്ടെന്ന് പറഞ്ഞതല്ലേ എന്ന് രൂപ കിരണിനോട് പറയുകയാണ്. കിരൺ പുറത്തു പോയ സമയം രൂപ കുഞ്ഞിനെ എടുക്കുകയും ഉമ്മ നൽകുകയും യാത്ര അയക്കുകയും ചെയ്യുന്നു. പിന്നീട് നേരെ കിരണിൻ്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണി കാറിൽ നിന്ന് ഇറങ്ങുമ്പോൾ സരയുവും, ശാരിയും ജനൽ വഴി നോക്കി നിൽക്കുകയാണ്.

എനിക്കും വേഗം കുഞ്ഞു വേണമെന്നും, അമ്മ അച്ഛനോട് പറയണം ഒരാൺകുഞ്ഞ് തന്നെ വേണമെന്ന് പറയുകയാണ് സരയു. കുഞ്ഞിനെ എങ്ങനെ സംഘടിപ്പിക്കുമെന്ന് അറിയില്ലെന്നും, അപ്പോഴാണോ നീ ആൺകുഞ്ഞ് വേണമെന്ന് പറയുന്നതെന്ന് പറയുകയാണ് ശാരി. എന്നാൽ അവൾ ആൺകുഞ്ഞിനെയാണ് താലോലിക്കുന്നതെന്നും, എനിക്കും ആൺകുഞ്ഞ് തന്നെ വേണമെന്ന് പറയുകയാണ് സരയു.പ്രകാശൻ്റെ വീട്ടിൽ സോണിയയുടെ ഡൈവോഴ്സ് കിട്ടി സ്വാതിയെ കഴിക്കുന്നതും സ്വപ്നം കണ്ട് നിൽക്കുകയാണ്.

പ്രകാശനോട് വിക്രം സ്വാതി ഈ ഓണത്തിന് വീട്ടിലേക്ക് വരുന്ന കാര്യം അറിയിക്കുന്നു.ഇത് കേട്ട പ്രകാശൻ നല്ല ഭംഗിയിൽ പൂക്കൾ ഒരുക്കണമെന്നും, നല്ല സദ്യ ഒരുക്കണമെന്നും പറയുകയാണ്. നല്ല വിലയുള്ള ഓണക്കോടി വാങ്ങി നൽകണമെന്നും പറയുകയാണ് പ്രകാശൻ. കിരണിൻ്റെ വീട്ടിലും ഓണാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. പൂക്കളും പുത്തനുടുപ്പും ഉടുത്ത് എല്ലാവരും ഒരുങ്ങി. ദീപയും, സോണിയും, ചന്ദ്രസേനനും, ബൈജുവും,പാറുക്കുട്ടിയും, താരയുമൊക്കെ കല്യാണിയുടെയും കിരണിൻ്റെയും കുഞ്ഞിൻ്റെയും കൂടെയുള്ള ഓണാഘോഷം ഗംഭീരമാക്കി. ഓണമൊക്കെ കഴിഞ്ഞ ശേഷം കല്യാണിയ്ക്ക് ശബ്ദം കിട്ടാനുള്ള ശ്രമങ്ങളാണ് കിരൺ നോക്കുന്നത്. കല്യാണിക്ക് കുഞ്ഞിനോട് സംസാരിക്കാനും, താരാട്ട് പാട്ട് പാടാനും എത്ര ആഗ്രഹം ഉണ്ടാവും. അതിനാൽ പെട്ടെന്ന് കിരൺ ഡോക്ടറെ കണ്ട് കല്യാണിയുടെ ഓപ്പറേഷൻ കാര്യങ്ങൾ അന്വേഷിക്കുന്നു. കല്യാണിയുടെ ആരോഗ്യം ടെസ്റ്റ് ചെയ്ത ശേഷം ഡോക്ടർ അടുത്ത ദിവസം തന്നെ ശബ്ദം കിട്ടാനുള്ള ഓപ്പറേഷൻ ചെയ്യാൻ അഡ്മിറ്റാകാൻ പറയുന്നു. അങ്ങനെ സന്തോഷകരമായ എപ്പിസോഡുകളാണ് മൗനരാഗം പ്രേക്ഷകർക്ക് അടുത്ത ആഴ്ചകളിൽ വരാൻ പോകുന്നത്.Mounaragam today episode promo sept 4 malayalam