കടൽ തീർത്ത് കുഞ്ഞിക്കാടെ മൊഞ്ചത്തിക്ക് പിറന്നാൾ സർപ്രൈസ്.!! അമാലിനെ ചേർത്ത് പിടിച്ച് ദുൽക്കറും നസ്രിയയും; വെള്ളയിൽ തിളങ്ങി ബർത്ത് ഡേ ആഘോഷം…!!|Dulquer Salmaan Wife Amal Sufiya Birthday

Dulquer Salmaan Wife Amal Sufiya Birthdayമലയാളത്തിലെ പ്രശസ്ത യുവ നടനും, മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ കുടുംബത്തിലെ ഏത് വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി മലയാളികളുടെ പ്രിയ നായകനാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ, താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഇന്ന് താരത്തിൻ്റെ പ്രിയ പത്നി അമാലിൻ്റെ പിറന്നാളാണ്. അമാലിന് പിറന്നാൾ ആശംസകൾ നേർന്നാണ് താരം എത്തിയിരിക്കുന്നത്. ‘ആം മമ്മാ, ഞങ്ങളുടെ വീട്ടിലെ സാധാരണ രണ്ട് ശബ്ദങ്ങൾ. നിങ്ങൾ എത്ര ക്ഷീണിച്ചാലും നിങ്ങളുടെ ദിവസം എത്ര നാളായി കഴിഞ്ഞാലും, നിങ്ങൾ എപ്പോഴും ഞങ്ങൾക്ക് വേണ്ടി ഊർജം കണ്ടെത്തുന്നു. നിങ്ങളുടെ പിറന്നാൾ നമ്മൾ ഒരുമിച്ച് ഒരു ഡസൻ തവണ ആഘോഷിച്ചു.

നിങ്ങൾ ഓരോ ദിവസവും വളരുന്നത് ഞാൻ കാണുന്നു. പക്ഷേ, നിങ്ങൾ എപ്പോഴും ഒരു പോലെയിരിക്കുന്നു. ജീവിതത്തിൽ അനായാസമായി നിരവധി വേഷങ്ങൾ നിങ്ങൾ കൈകാര്യം ചെയ്യുന്നു. നിങ്ങളുടെ ശാന്തതയും ശക്തിയുമാണ് നിങ്ങളുടെ ജീവിതത്തിലേക്ക് നിരവധി ആളുകളെ കൊണ്ടുവരാൻ സാധിക്കുന്നത്. നീ എപ്പോഴും നീയായിരിക്കുന്നതിന് നന്ദി.

നിനക്ക് വളരെ സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. ആം, നിന്നെ ഞാൻ വളരെക്കാലമായി സ്നേഹിക്കുന്നു ‘. ഇതായിരുന്നു ദുൽഖർ പങ്കുവെച്ച പോസ്റ്റ്. ദുൽഖർ പങ്കുവെച്ച പോസ്റ്റിന് പിന്നാലെ മലയാളികളുടെ പ്രിയ നായികയും അമാലിൻ്റെ ഉറ്റ സുഹൃത്തുമായ നസ്രിയയും താരപത്നിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. സഹോദരിക്ക് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞു കൊണ്ട് അമാലിനെ ഹഗ് ചെയ്തു കൊണ്ടുള്ള പോസ്റ്റാണ് നസ്രിയ പങ്കുവെച്ചത്. 2011-ൽ ആയിരുന്നു ദുൽഖറും അമാലും തമ്മിലുള്ള വിവാഹം. ഇവർക്ക് ഒരു മകളുണ്ട്.Dulquer Salmaan Wife Amal Sufiya Birthday