പാറു ആ വലിയ അപകടത്തിൽ ആണെന് മനസ്സിലാക്കി കിരൺ..പാറുവിന് ആ വലിയ അപകടം പറ്റി കുറ്റബോധത്താൽ കിരണും കല്യാണിയും..സകലരുടെയും ചങ്ക് തകർത്തുകൊണ്ട് കല്യാണിയുടെ ഇടിവെട്ട് തീരുമാനം..!!|Mounaragam today episode promo oct 24 malayalam

Mounaragam today episode promo oct 24 malayalamഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് മൗനരാഗത്തിൽ ഇനി വരാൻ പോകുന്നത്. ആയിരം എപ്പിസോഡ് അടുത്തു നിൽക്കുമ്പോൾ പ്രധാന കഥാപാത്രമായ കല്യാണി സംസാരിക്കുന്നതും കാത്തു നിൽക്കുകയാണ് പ്രേക്ഷകർ. എന്നാൽ കല്യാൺ മോൻ വീണതോടെ കല്യാണി ഓപ്പറേഷന് സമ്മതിക്കുമോ എന്നാണ് ഓരോരുത്തരും ചോദിക്കുന്നത്.

ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയു പ്രസവിക്കാനായി ആശുപത്രിയിൽ അഡ്മിറ്റായതും, രാഹുലിനോട് എങ്ങനെയെങ്കിലും ഒരാൺകുഞ്ഞിനെ കൊണ്ടുവരാൻ പറയുകയാണ്.കുഞ്ഞിനെ സംഘടിപ്പിക്കാമെന്നും അത് ആൺകുഞ്ഞാവണമെന്നില്ലെന്നും രാഹുൽ പറയുന്നു.കല്യാൺമോൻ ആശുപത്രിയിൽ ആയതിനാൽ എല്ലാവരും ആശുപത്രിയിലാണുള്ളത്. കിരൺ കല്യാണിയോട് നിൻ്റെ ഓപ്പറേഷൻ നാളെയാണെന്നും, അതിനായി കല്യാണി ഒരുങ്ങണമെന്നും പറയുന്നു.

എന്നാൽ കല്യാണി ഞാൻ നാളെ ഓപ്പറേഷന് പോവില്ലെന്നും, എൻ്റെ കുഞ്ഞിന് വേണ്ടിയാണ് ഞാൻ ശബ്ദം കിട്ടാൻ ആഗ്രഹിച്ചതെന്നും, മകൻ ഇങ്ങനെ കിടക്കുമ്പോൾ എനിക്കതിന് സാധിക്കില്ലെന്നും ആംഗ്യ ഭാഷയിൽ കല്യാണി കരഞ്ഞുകൊണ്ട് പറയുകയാണ്. ഇത് കേട്ട് കിരണിന് സങ്കടവും ദേഷ്യവും വരികയാണ്. അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്ന് കല്യാണിക്ക് പാറുക്കുട്ടി തനിച്ചാണെന്ന കാര്യം ഓർമ്മ വന്നത്. ദീപയോട് ചോദിച്ചപ്പോൾ കല്യാൺ മോൻ വീണപ്പോൾ മോനെ എടുത്ത് ഓടുമ്പോൾ മോളുടെ കാര്യമങ്ങ് മറന്നു പോയെന്ന് പറഞ്ഞു.ഇത് കേട്ട് കല്യാണി ഓടി പുറത്തു നിൽക്കുന്ന ചന്ദ്രസേനൻ്റെയും, കിരണിൻ്റെയും സോണിയയുടെയും അടുത്തേക്ക് ഓടി.

പാറുക്കുട്ടി എവിടെയെന്ന് ചോദിച്ചപ്പോൾ ആർക്കും ഉത്തരമുണ്ടായിരുന്നില്ല. എല്ലാവരും പാറുകുട്ടിയുടെ കാര്യം മറന്നുപോയി. പെട്ടെന്ന് തന്നെ കല്യാണി യാമിനിയെ വിളിച്ചപ്പോൾ, ഗെയിറ്റിൻ്റെ അടുത്തിരുന്ന് കരയുന്നുണ്ടായിരുന്നുവെന്നും, ഞാൻ വിളിച്ചിട്ട് വന്നില്ലെന്നും പറഞ്ഞു. ഉടൻ തന്നെ കിരൺ കാറെടുത്ത് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ ഞാനും വരുന്നെന്ന് കല്യാണി പറഞ്ഞു. ഉടൻ വീട്ടിലെത്തി എല്ലായിടത്തും നോക്കിയിട്ടുംപാറുക്കുട്ടിയെ കണ്ടില്ല.പാറുക്കുട്ടിയെ കാണാതെ ആകെ ടെൻഷനിലാണ് കിരണും കല്യാണിയും. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ പോകുന്നത്.Mounaragam today episode promo oct 24 malayalam