ആഹാ മനോഹരം!! മൗനരാഗം നായകൻറെ കുടുംബത്തിൽ ആഘോഷം!! സീരിയൽ താരങ്ങൾ ഒത്തുകൂടിയ വിവാഹം!! ആഘോഷങ്ങളുടെ വിഡിയോ പുറത്ത്!!|Mounaragam Team At Naleef Gea Sister Nikah Function

Mounaragam Team At Naleef Gea Sister Nikah Functionമൗനരാഗം എന്ന ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നലീഫ് ജിയ. മികച്ച റേറ്റിംഗ് നിലനിർത്തിക്കൊണ്ട് ഇന്നും സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ നായകനായി ഗംഭീര പ്രകടനമാണ് നലീഫ് കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ താരത്തിന്റെ പെങ്ങളുടെ വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. ചെന്നൈയിൽ വച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും പ്രിയപ്പെട്ടവരും അടങ്ങുന്ന വലിയ നിര തന്നെ അണിന്നിരന്നിരുന്നു.

വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവരികയാണ് ഇപ്പോൾ. നലീഫിന്റെ ഏക പെങ്ങളുടെ വിവാഹം ആഘോഷിക്കാൻ കുടുംബം ഏറെനാളായി കാത്തിരിക്കുകയാണ്. ഈ ആഘോഷ ചടങ്ങിൽ പങ്കെടുക്കുവാൻ ചെന്നൈയിലെ ഓഡിറ്റോറിയത്തിലേക്ക് കേരളത്തിൽനിന്ന് മൗനരാഗം താരങ്ങളും എത്തിയിരുന്നു. മൗനരാഗം സീരിയലിലെ നായിക ഐശ്വര്യ റംസായി, ബാലാജി ശർമ, ബീന ആൻറണി, സോനാ ജെലീന തുടങ്ങി എല്ലാവരും പങ്കെടുക്കാൻ എത്തിയിരുന്നു.

തലേദിവസം തന്നെ ചെന്നൈയിലെത്തിയ താരങ്ങൾക്ക് വിവാഹ ഓഡിറ്റോറിയത്തിലേക്ക് വരുവാൻ പ്രത്യേക വാഹനസൗകര്യവും ഒരുക്കിയിരുന്നു. താരങ്ങളെല്ലാവരും ഒരുമിച്ചാണ് മണ്ഡപത്തിലേക്ക് എത്തിയത്. പ്രിയതാരങ്ങൾക്ക് തലപ്പാവ് ബിരിയാണി എന്ന വിശിഷ്ടമായ ബിരിയാണി വെറൈറ്റിയും വിരുന്നായി സമ്മാനിച്ചിരുന്നു. നിക്കാഹിന്റെ ആഘോഷങ്ങളും മേളങ്ങളും എല്ലാം കഴിഞ്ഞ് പാട്ടും ഡാൻസുമായാണ് താരങ്ങൾ അവിടെ നിന്ന് പിരിഞ്ഞു പോയത്. ഇതിൻറെ ദൃശ്യങ്ങളും ചിത്രങ്ങളും ഒക്കെ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്

ചുരുങ്ങിയ കാലം കൊണ്ടാണ് തൻറെ അഭിനയം മികവുകൊണ്ട് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയത്. സംസാര ശേഷിയില്ലാത്ത കല്യാണിയുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മൗനരാഗം മുന്നേറുന്നത്. പരമ്പരയിൽ കല്യാണിയായി വേഷം കൈകാര്യം ചെയ്യുന്ന ഐശ്വര്യ മലയാളിയല്ല. ഐശ്വര്യയുടെ നായകൻ കിരണായാണ് പരമ്പരയിൽ നലീഫ് വേഷം കൈകാര്യം ചെയ്യുന്നത്. ഇവരുടെ സ്ക്രീൻ കെമിസ്ട്രിക്ക് വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.Mounaragam Team At Naleef Gea Sister Nikah Function