രൂപയുടെ കൈയിൽ കയറിപിടിച്ചു അമ്മയാണെന്നു മനസ്സിലാക്കി കിരൺ!! കല്യാണിയുടെ ബേബി ഷവർ ഫങ്ഷൻ അലമ്പാക്കാൻ വന്ന പ്രകാശനെ ചുട്ട മറുപടിയുമായി കിരൺ!!|Mounaragam Today Episode Promo August 8 malayalam

Mounaragam Today Episode Promo August 8 malayalamമൗനരാഗത്തിലെ എപ്പിസോഡിൽ ഇപ്പോൾ വളരെ സന്തോഷകരമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കല്യാണിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ബേബിഷവർ നടക്കുകയാണ്. ഇതിനിടയിൽ പ്രകാശൻ വിക്രമിൻ്റെ ഡൈവോഴ്സിനു വേണ്ടി കിരണിൻ്റെ വീട്ടിൽ വരികയാണ്. ചന്ദ്രസേനനുമായി വഴക്കായി ചന്ദ്രസേനൻ്റെ അടിയും വാങ്ങിപ്പോവുകയാണ് പ്രകാശൻ.

വീട്ടിലെത്തിയപ്പോൾ രതീഷ് പ്രകാശൻ്റെ മുഖം കണ്ട് അടി കിട്ടിയ പാടുണ്ടല്ലോ എന്ന് പറയുന്നുണ്ട്. അപ്പോഴൊക്കെ പലതും പറഞ്ഞ് ഒഴിഞ്ഞുമാറി അകത്തു കയറിപ്പോയി. രാഹുലും സരയുവും ശാരിയും ചൊറിഞ്ഞ് തന്നെ ഇരിക്കുകയാണ്. അതിനിടയിൽ ആൻ്റി ദേഷ്യപ്പെട്ട് പോയതിൻ്റെ വിഷമവും പറയുന്നുണ്ട്. എങ്ങനെയെങ്കിലും ആൻ്റിയുടെ ദേഷ്യം മാറ്റണമെന്ന് സരയു രാഹുലിനോട് ആവശ്യപ്പെടുകയാണ്.

എന്നാൽ കിരണിൻ്റെ വീട്ടിൽ ചടങ്ങിന് പങ്കെടുക്കാൻ താത്ത ഭവാനി അമ്മയുടെ കൂടെ ഗിഫ്റ്റുമായി വരികയാണ്. അകത്ത് കയറിയപ്പോൾ ചന്ദ്രസേനനെ കണ്ട് രൂപയ്ക്ക് ദേഷ്യം വരുന്നുണ്ട്. കൈയിലുള്ള ഗിഫ്റ്റ് കല്യാണിക്ക് കൊടുക്കാൻ പോവുമ്പോൾ അത് ചന്ദ്രസേനൻ വാങ്ങുന്നു. കഴിഞ്ഞ തവണ പ്രശ്നമുണ്ടാക്കി പോയതല്ലേ. അതു കൊണ്ട് വിശ്വസിക്കാൻ പറ്റില്ല ബോംബോ മറ്റോ ഉണ്ടോ എന്ന് പറഞ്ഞ് ചന്ദ്രസേനൻ തുറന്ന് നോക്കുന്നു. അതിൽ ഒരു നെക്ലേസ്.

അത് കല്യാണിയ്ക്ക് അമ്മ അണിഞ്ഞു കൊടുക്കുന്നു. പിന്നീട് കെയ്ക്ക് കട്ട് ചെയ്യുകയാണ്. എല്ലാവർക്കും കെയ്ക്ക് കൊടുക്കുമ്പോൾ രൂപയുടെ മുഖത്ത് സങ്കട ഭാവം ഉണ്ട്. പിന്നീട് എല്ലാവരും ചേർന്ന ഫോട്ടോ പാറുക്കുട്ടി എടുക്കുന്നു. അപ്പോഴാണ് പുറത്ത് ഒരു ഓട്ടോ വന്ന് നിർത്തുന്നത്. അതിനു ശേഷം താത്ത നിന്ന് ഫോട്ടോ എടുക്കുമ്പോൾ താര അകത്തേക്ക് കടന്നു വന്നു. ചന്ദ്രസേനൻ താരയെ അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ദേഷ്യം വന്ന് താത്ത ഫോട്ടോ എടുക്കുന്നിടത്ത് നിന്ന് ഇറങ്ങിപ്പോവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.Mounaragam Today Episode Promo August 8 malayalam