സുമിത്രയുടെ തിരിച്ചടി മനസിലാകാത്ത സിദ്ധുവിനെ അവസാന താക്കോലിട്ടു പൂട്ടി വക്കീൽ!! വേദികയ്ക്ക് മകനെ കാണണമെന്ന ആഗ്രഹം നിറവേറ്റാൻ സുമിത്ര;കാണിക്കില്ലെന്ന തീരുമാനവുമായി സമ്പത്തിൻ്റെ ബന്ധുക്കൾ!!|Kudumbavilakku Today Episode Promo August 8 Malayalam

Kudumbavilakku Today Episode Promo August 8 Malayalamകുടുംബവിളക്ക് സീരിയൽ ഏഷ്യാനെറ്റ് പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ട പരമ്പരയായിരുന്നു. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ വേദികയ്ക്ക് നീരവിനെ കാണിച്ച് കൊടുക്കാനുള്ള ആലോചനയിലായിരുന്നു സുമിത്ര. ആ കാര്യം രോഹിത്തും സുമിത്രയും സമ്പത്തിൻ്റെ വീട്ടിൽ പോവാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സമ്പത്തിൻ്റെ വീട്ടിലേക്ക് പുറപ്പെടുകയാണ് രോഹിത്തും സുമിത്രയും.

അങ്ങനെയിരിക്കെയാണ് സിദ്ധുവിനെ വക്കീൽ സിദ്ധാർത്ഥിനെ വിളിക്കുന്നത്. വരുന്ന പത്താം തീയ്യതി ഡൈവോഴ്സ് കേസിൻ്റെ ലാസ്റ്റ് ദിവസമാണെന്ന് പറയുകയാണ്. അന്നത്തോടെ എനിക്ക് ഡൈവേഴ്സ് കിട്ടുമോ എന്ന് സിദ്ധാർത്ഥ് വക്കീലിനോട് ചോദിക്കുന്നു. അന്നേ ദിവസം എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വക്കീൽ ഫോൺ വയ്ക്കുന്നു. പിന്നീട് സുമിത്രയേയും വിളിച്ച് വക്കീൽ ഈ കാര്യം അറിയിക്കുന്നു. വേദികയെ കൂട്ടി അന്നേ ദിവസം വരണമെന്ന് പറയുകയും ചെയ്തു.

പിന്നീട് സുമിത്രയും രോഹിത്തും സമ്പത്തിൻ്റെ വീട്ടിൽ എത്തുന്നതാണ് കാണുന്നത്. നീരവിനെ കണ്ട് സുമിത്ര ഗിഫ്റ്റ് നൽകുകയും, സമ്പത്തിൻ്റെ ഏട്ടനോടും ഏട്ടത്തിയോടും വേദികയ്ക്ക് മകനെ കാണണമെന്ന കാര്യം പറയുകയും ചെയ്തു. സമ്പത്തിൻ്റെ സമ്മതമ്മില്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന് ഏട്ടൻ പറയുന്നു.പിന്നീട് വേദിക ഒരു ക്യാൻസർ പേഷ്യൻ്റാണെന്ന വിവരം അവരെ അറിയിക്കുകയാണ് സുമിത്ര.

ശേഷം സമ്പത്തിൻ്റെ ചേട്ടൻ സമ്പത്തിനെ വിളിച്ച് സംസാരിക്കുന്നു. പിന്നീട് സുമിത്രയോടും രോഹിത്തോടുമായി സമ്പത്ത് പറഞ്ഞ കാര്യങ്ങൾ പറയുന്നു. മകനെ വേദിയെ കാണിക്കാൻ സമ്പത്ത് ആദ്യം സമ്മതിച്ചില്ലെന്നും, പിന്നീട് കാര്യങ്ങൾ പറഞ്ഞപ്പോൾ നാളെ രാവിലെ കൊണ്ടുവിടണമെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് ഏട്ടൻ പറയുകയുണ്ടായി. അങ്ങനെ പുറത്ത് നിന്ന് കളിക്കുകയായിരുന്ന നിരവിനെ അമ്മയെ കാണാൻ പോവുന്ന വിവരം അവർ അറിയിച്ചു. ശേഷം സന്തോഷത്തോടെ നീരവ് ഒരുങ്ങുകയായി. വല്യച്ഛനോടും വല്യമ്മയോടും യാത്ര പറഞ്ഞ് നീരവ് സുമിത്രയുടെ കൂടെ പുറപ്പെടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.Kudumbavilakku Today Episode Promo August 8 Malayalam