നെഞ്ച് തകർന്നു കിരൺ!!പ്രകാശന്റെ പ്രാർത്ഥന സത്യമാകുമോ? സംസാരിക്കുവാൻ പറ്റാത്ത ആൺകുഞ്ഞിനെയാണ് കല്യാണി പ്രസവിച്ചത്!!|mounaragam today episode promo august 23 malayalam

mounaragam today episode promo august 23 malayalamമൗനരാഗത്തിൽ ഈ ആഴ്ച പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്ന് നടക്കാൻ പോകുന്നത്. കല്യാണിയുടെ പ്രസവത്തിനായി ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയതു മുതൽ ടെൻഷനടിച്ച് നിൽക്കുകയാണ് കിരണും കുടുംബവും.എന്നാൽ കല്യാണിയുടെ അച്ഛൻ പ്രകാശൻ അമ്പലത്തിൽ പോയി മകൾക്ക് അപകടം സംഭവിക്കാൻ പ്രാർത്ഥിച്ച് വീട്ടിൽ വന്നപ്പോൾ സ്വാതി ഡോക്ടർ വീട്ടിൽ വന്നതിൻ്റെ സന്തോഷത്തിലായിരുന്നു.

പെട്ടെന്ന് കല്യാണം വേണമെന്ന് സ്വാതി പറഞ്ഞപ്പോൾ, ഡൈവോഴ്സ് പെട്ടെന്ന് നടത്താൻ നമ്മൾ ശ്രമിക്കുന്നുണ്ടെന്നും, സോണിയ തരാത്തതാണ് ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമെന്നു പറയുകയാണ് പ്രകാശനും, വിക്രമും.എന്നാൽ സ്വാതി പോയ ശേഷം വീട്ടിൽ വിളക്കു കത്തിച്ച് എൻ്റെ മകന് മാത്രം നല്ലത് വരണേ എന്ന് പ്രാർത്ഥിക്കുകയും, കല്യാണി പ്രസവത്തോടെ ശബ്ദമില്ലാത്ത കുഞ്ഞിനെ പ്രസവിച്ച് കരഞ്ഞിരിക്കണമെന്നുമാണ് പ്രകാശൻ പ്രാർത്ഥിക്കുന്നത്.

ദീപ അമ്പലത്തിൽ പോയി വീട്ടിൽ എത്തുമ്പോൾ മുഖത്തെ ദു:ഖഭാവം കണ്ട് സോണി ചോദിക്കുന്നുണ്ട്. അമ്മയ്ക്കെന്തു പറ്റിയെന്ന്. പ്രകാശനെ കണ്ടതും, അയാൾ മകളെ കുറിച്ച് വേദനിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞതും ദീപ പറഞ്ഞു.കൂടാതെ, പ്രാർത്ഥിക്കുമ്പോൾ അമ്പലത്തിലെ വിളക്ക് കിട്ടതു ദീപയെ കൂടുതൽ വേദനയിലാഴ്ത്തി. ആശുപത്രിയിൽ ചന്ദ്ര സേനനും, കിരണും വളരെ ദു:ഖത്തിലാണ് ഇരിക്കുന്നത്. ഡോക്ടർ ഒന്നും പറയാറായിട്ടില്ല എന്ന് പറഞ്ഞ് ഓപ്പറേഷൻ തിയറ്റിൽ പോയപ്പോൾ കിരണിൻ്റെ ടെൻഷൻ കൂടി.എന്നാൽ ആശുപത്രിയിൽ ഒരു മുറിയിൽ പ്രാർത്ഥനയുമായി ഇരിക്കുകയാണ് രൂപ.

വീട്ടിൽ പാറുക്കുട്ടിയും, ബൈജുവും, അമ്മയും സോണിയുമെല്ലാം കല്യാണിയ്ക്കും കുഞ്ഞിനും ഒന്നും വരാതിരിക്കാൻ പ്രാർത്ഥിക്കുമ്പോൾ, സരയുവും, ശാരിയും കല്യാണിയ്ക്കു് അപകടം സംഭവിക്കാൻ പ്രാർത്ഥിക്കുകയാണ്. അങ്ങനെയിരിക്കെയാണ് സിസ്റ്റർ വന്ന് കിരണിനെ വിളിക്കുന്നത്. കല്യാണി പ്രസവിച്ചു. ആൺകുഞ്ഞാണെന്ന്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ കിരണും ചന്ദ്രസേനനും, രണ്ടാളും സുഖമായിരിക്കുന്നോ എന്ന് ചോദിച്ചപ്പോൾ, കുഴപ്പമൊന്നുമില്ലെന്നും, പക്ഷേ, കുഞ്ഞ് കരഞ്ഞിട്ടില്ലെന്ന് പറഞ്ഞപ്പോൾ ആകെ തകർന്നു പോയി. സന്തോഷത്തിനിടയിൽ ഒരു ദു:ഖവാർത്ത കേട്ടതിൻ്റെ ടെൻഷനിലാണ് കിരണും ചന്ദ്രസേനനും. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.mounaragam today episode promo august 23 malayalam