വിവാഹ വാർഷികത്തിൽ പുതിയ അതിഥി.!! 2 കോടിയുടെ അത്യാഢംബര വാഹനം സമ്മാനിച്ച് ഫഹദ്; കോടികളുടെ ആഡംബരത്തിൽ ഫഹദും നസ്രിയയും.!! | Fahadh Faasil Nazriya Brought New Land Rover Defender

Fahadh Faasil Nazriya Brought New Land Rover Defenderമലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നായകനാണ് ഫഹദ് ഫാസിൽ. 2002-ൽ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചെങ്കിലും, 2002ലാണ് പിന്നീട് നായകനായി വന്നതെങ്കിലും, അത്രയധികം ശോഭിക്കാൻ – താരത്തിന് കഴിഞ്ഞില്ല.

പിന്നീട് നീണ്ട ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിൽ സൂപ്പർ യുവതാരങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞു. പിന്നീട് ഫഹദ് ഫാസിലിൻ്റെ കാലമായിരുന്നു. സിനിമയോടുള്ള സ്നേഹം പോലെ തന്നെ താരത്തിന് പ്രിയപ്പെട്ടതായിരുന്നു വാഹനങ്ങൾ. ഫഹദിൻ്റെ ആദ്യകാലങ്ങളിലുണ്ടായിരുന്ന കാർ ഫിൻ്റോയായിരുന്നു. പിന്നീട് ബിഎംഡബ്ല്യുവിൻ്റെ കൂപെ എസ്യുവി മോഡൽ x6 ഉം എത്തിയിരുന്നു.

പിന്നീട് 2020- ൽ ജർമ്മൻ സ്പോർട്ട് കാറായ പേർഷ 911 സ്വന്തമാക്കിയിരുന്നു. അതേ വർഷം തന്നെ ടൊയോറ്റ വെൽഫെയറും സ്വന്തമാക്കി. പിന്നീട് മെഴ്സിഡീസ് ബെൻസ് ഇ 63 എ എം ജി യും താരത്തിൻ്റെ പക്കൽ വന്നു. കൂടാതെ റേഞ്ച് റോവറിൻ്റെ അപ്പോഴത്തെ മോഡലായ എസ്യുവിയും സ്വന്തമാക്കിയിരുന്നു. ഓഡിയുടെ എ6 സെഡാനും ഫഹദിൻ്റെ കാറുകളുടെ ഇടയിൽ സ്ഥാനം പിടിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ ഫഹദ് ഫാസിലിൻ്റെയും നസ്രിയ നസീമിൻ്റെയും ഒൻപതാം വിവാഹ വാർഷിക ദിനത്തിൽ ലാൻറ് റോവർ ഡിഫെൻറർ സ്വന്തമാക്കിയിരിക്കുകയാണ്. 2023-ലെ പുതിയ കളക്ഷകനായ ഇതിൻ്റെ വില 2.30 കോടി രൂപയോളമാണ്. eisk007 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വാർത്ത പങ്കുവെച്ചത്. ഫഹദ് ഫാസിലിനെയും നസ്രിയയെയും ടാഗ് ചെയ്തായിരുന്നു അവർ കാറിൻ്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഫഹദിൻ്റെ വാഹനങ്ങളുടെ കൂട്ടത്തിൽ പുതിയ ഡിഫെൻറർ കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. ഒൻപതാം വിവാഹ വാർഷികത്തിൽ വീട്ടിൽ ഒരു പുതിയ അതിഥിയും ഫഹദിന് കൂട്ടായി വന്നു.Fahadh Faasil Nazriya Brought New Land Rover Defender