ഏറെ കാത്തിരുന്ന ആ ദിവസം വന്നെത്തി.!! കുഞ്ഞനിയത്തിക്ക് ശേഷം ചേട്ടനും വിവാഹം; സന്തോഷം പങ്കുവെച്ച് മീനു ലക്ഷ്മി.!! | Meenu Lakshmi Brother Mithra Got Engaged

Meenu Lakshmi Brother Mithra Got Engaged : സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് മീനു വി ലക്ഷ്മി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായി മാറിയ താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. കൂടുതലും ടിക് ടോക് ഡാൻസ് വീഡിയോകളിലൂടെയാണ് താരത്തെ ആളുകൾ അടുത്തറിഞ്ഞത്.

ചേട്ടനൊപ്പം എത്തുന്ന ഡാൻസ് വീഡിയോകൾ ഒക്കെ മിനിറ്റുകൾ കൊണ്ടായിരുന്നു ലക്ഷക്കണക്കിന് ആരാധകരെ നേടിയിരുന്നത്. അന്നുമുതൽ തന്നെ ആ ചേട്ടനും സഹോദരിയും തമ്മിലുള്ള സ്നേഹവും ഐക്യവും ഒക്കെ ആളുകൾ കാണുകയും എന്നും ഇത് നിലനിൽക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തതാണ്. തനിക്ക് സ്വന്തമായി വീടില്ലെന്നും വാടകവീട്ടിലാണ് കഴിയുന്നത് എന്നും തൻറെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആളുകളെ അറിയിച്ചിരുന്ന മീനു അടുത്തിടെ വീടിൻറെ പാലുകാച്ച് നടന്നതിന്റെ വിശേഷങ്ങളും ആരാധകരെ അറിയിച്ചത്.

അതിന് പിന്നാലെ തൻറെ വിവാഹനിശ്ചയത്തിന്റെയും സേവ് ദ ഡേറ്റിന്റെയും വിവാഹത്തിന്റെയും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സുന്ദരവുമായ ഒരു നിമിഷമാണ് ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. തൻറെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ടും കരുതലും പിന്തുണയും നൽകി തനിക്കൊപ്പം നിന്ന സഹോദരൻറെ എൻഗേജ്മെന്റ് കഴിഞ്ഞ ചിത്രങ്ങളാണ് മീനു ലക്ഷ്മി തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ പോസ്റ്റിൽ നിറഞ്ഞ സന്തോഷത്തോടെ കൈകൊട്ടുന്ന മീനു ലക്ഷ്മിയെയും ഒപ്പം ഭർത്താവിനെയും മാതാപിതാക്കളെയും കാണാൻ കഴിയും.

ഇവരുടെ കുടുംബത്തിലെ പുതിയ സന്തോഷത്തിന് ആശംസകൾ അറിയിച്ച നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിൽ മീനു തിളങ്ങി നിന്നിരുന്ന സമയത്ത് താരത്തിനൊപ്പം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിരുന്നതും സഹോദരൻ തന്നെയായിരുന്നു. അങ്ങേയറ്റം സ്നേഹവും കരുതലും പ്രകടിപ്പിക്കുന്ന ചേട്ടന്റെയും അനുജത്തിയുടെയും ഇടയിലേക്ക് എത്തുന്ന പുതിയ അതിഥിയുടെ വിശേഷങ്ങൾ അറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.Meenu Lakshmi Brother Mithra Got Engaged