സ്വാതന്ത്ര്യ ദിനത്തിൽ സൂപ്പർസ്റ്റാറിന്റെ സൂപ്പർ സമ്മാനം;ഇനി ഇവർ സ്വതന്ത്ര്യമായി പറക്കട്ടെ; താരത്തിന് കയ്യടിച്ച് ആരാധകർ!! | Mammootty aashwasam project delivered 25 robotic wheel chair video viral

Mammootty aashwasam project delivered 25 robotic wheel chair video viralഇരുപത്തിയഞ്ച് പേർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ. മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ എന്ന ജീവകാരുണ്യ സംഘടനയുടെ സ്ഥാപകൻ. സിനിമ രംഗത്ത് എന്ന പോലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായ പങ്കാളിത്തമുള്ള നടനാണ് മമ്മൂട്ടി.

സാധാരണ വീൽചെയറുകളിൽ തന്റെ ജീവിതം തള്ളിനീക്കേണ്ടിവരുന്ന സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഒരു വെളിച്ചമായി ഈ വീൽചെയർ പദ്ധതി മാറിയിരിക്കുകയാണ്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ റോബോട്ടിക് ഇലക്ട്രിക് വീൽചെയർ ആണ് അംഗപരിമിതരായവർക്ക് വിതരണം ചെയ്തത്.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും മലയാള സിനിമ സൂപ്പർസ്റ്റാറും ആയ മമ്മൂട്ടി പൊന്നനിയിൽ നിന്നു വന്ന അബൂബക്കറിന് വീൽചെയർ സമ്മാനിച്ചു കൊണ്ടാണ് ഈ പുതിയ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചത്. അംഗപരിമിതരായ ആളുകൾക്ക് ഇത്തരം റോബോട്ടിക് /ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ഒപ്പം കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ, യുഎസ്ടി ഗ്ലോബലിന്റെ സംയുക്തമായ പ്രവർത്തനത്തിലൂടെ ആണ്.

ഉദ്ഘാടന ചടങ്ങിൽ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, പ്രോജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, ചലച്ചിത്ര നിർമ്മാതാവ് ആന്റോ ജോസഫ്, പ്രോജക്റ്റ് ഓഫീസർ അജ്മൽ ചക്കര പാടം, എന്നിവരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന മമ്മൂട്ടിയുടെ ഈ സംഘടന ലഹരി വിരുദ്ധ ബോധവൽക്കരണം, വിദ്യാഭ്യാസം, ചികിത്സാ സഹായം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളിലേക്ക് കൂടുതൽ എത്തുവാൻ സംഘടന ഏറെ കൃത്യതയോടെ പ്രവർത്തിച്ചിട്ടുണ്ട് എന്നും മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിൽ പറഞ്ഞു.Mammootty aashwasam project delivered 25 robotic wheel chair video viral