അമ്മയുടെ നഷ്ടം അനുഭവിച്ച ബിഗ് ബോസ് മത്സരാർത്ഥി; ഈ നടൻ ആരാണെന്ന് മനസ്സിലായോ??|Bigg Boss Fame Childhood Photo Malayalam

Bigg Boss Fame Childhood Photo Malayalamവ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന ഒരുപിടി ഒറിജിനൽ മത്സരാർത്ഥികളാണ് ബിഗ് ബോസ് മലയാളം സീസൺ 5-ന്റെ ഹൈലൈറ്റ്. ബിഗ് ബോസ് അതിന്റെ മൂന്നാം വാരത്തിലൂടെ കടന്നു പോകുമ്പോൾ, മത്സരാർത്ഥികൾ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന എന്റെ കഥ എന്ന സെഗ്മെന്റ് പുരോഗമിക്കുകയാണ്. വേദനാജനകമായ പല ജീവിതാനുഭവങ്ങളും മത്സരാർത്ഥികൾ ഇതിനോടകം തന്നെ സഹ മത്സരാർത്ഥികളുമായും പ്രേക്ഷകരുമായും പങ്കുവെക്കുകയുണ്ടായി.

അമ്മയുടെ പെട്ടെന്നുള്ള വിയോഗം ഞെട്ടൽ സമ്മാനിച്ച ഒരു മത്സരാർത്ഥി ഇന്ന് ബിഗ് ബോസ് വീട്ടിൽ ഉണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാഗർ സൂര്യയെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്. ‘തട്ടീം മുട്ടീം’ എന്ന ടെലിവിഷൻ സിറ്റ്കോം പരമ്പരയിലൂടെയാണ് സാഗർ സൂര്യ മലയാള കുടുംബ പ്രേക്ഷകർക്ക് പരിചിതനാകുന്നത്. തന്റെ അമ്മയെക്കുറിച്ച് സാഗർ സൂര്യ ബിഗ് ബോസ് വീട്ടിൽ പലപ്പോഴായി പറയുകയുണ്ടായി.

Bigg Boss Fame Childhood Photo Malayalam

മിനി എന്നാണ് സാഗർ സൂര്യയുടെ അമ്മയുടെ പേര്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ആണ് സാഗറിന്റെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞത്. ഇത് അദ്ദേഹത്തിന് താങ്ങാവുന്നതിനും അപ്പുറത്തുള്ള വേദനയാണ് നൽകിയത്. എന്നാൽ, അതിനോട് പൊരുതി ജീവിതത്തിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് സാഗർ സൂര്യ. തന്റെ അമ്മയോടൊപ്പം ഉള്ള നിരവധി ചിത്രങ്ങൾ സാഗർ സൂര്യ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ നേരത്തെ പങ്കുവെച്ചിട്ടുണ്ട്.

ഒരിക്കൽ തന്റെ അമ്മയോടൊപ്പം ഉള്ള തന്റെ ബാല്യകാല ചിത്രവും സാഗർ സൂര്യ പങ്കുവെച്ചിരുന്നു. ‘കുരുതി’ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തു കൊണ്ടാണ് സാഗർ സൂര്യ സിനിമ അരങ്ങേറ്റം കുറിച്ചത്. തുടർന്ന്, ഉപചാരപൂർവ്വം ഗുണ്ട ജയൻ, ജന ഗണ മന, ജോ ആൻഡ് ജോ, കാപ്പ തുടങ്ങിയ സിനിമകളിൽ സാഗർ സൂര്യ വേഷമിട്ടു. മത്സരം ആരംഭിച്ച് മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ, ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാർത്ഥിയായി വളർന്നിരിക്കുകയാണ് സാഗർ സൂര്യ.Bigg Boss Fame Childhood Photo Malayalam

Bigg Boss Fame Childhood Photo Malayalam