കുടുബവിളക്ക് താരം നൂബിൻ പങ്കുവെച്ച പുതിയ വിശേഷം കണ്ടോ ? ഭാര്യയുടെ സന്തോഷം നൂബിൻ ആഘോഷമാക്കിയപ്പോൾ | Kudumbavilakku Noobin Share wife latest Happy News malayalam

Kudumbavilakku Noobin Share wife latest Happy News malayalamമലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ തന്റെ മനക്കരുത്ത് കൊണ്ട് ജീവിതത്തെ പൊരുതിജയിക്കുന്ന സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന പരമ്പര മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപാട്

ഇഷ്ടമാണ്. പരമ്പരയുടെ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമെല്ലാം മലയാളികൾ നെഞ്ചോടു ചേർത്തിരിക്കുന്നു. പരമ്പരയിൽ നായികയായ സുമിത്രയുടെ രണ്ടാമത്തെ മകനായ പ്രതീഷ് ആയി എത്തുന്ന താരമാണ് നൂബിൻ ജോണി. പരമ്പരയിലെ നൂബിന്റെ അഭിനയമികവുകൊണ്ടും കഥാപാത്രത്തിന്റെ പ്രാധാന്യം കൊണ്ടും വളരെ പെട്ടന്ന് തന്നെ താരത്തിന് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു. നൂബിന്റെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്

Kudumbavilakku Noobin Share wife latest Happy News

ബിന്നി എന്ന് വിളിക്കുന്ന ഡോക്ടർ ജോസഫൈൻ ആണ് നൂബിന്റെ ഭാര്യ. ഇപ്പോൾ ഭാര്യയായ ബിന്നിയുടെ പുതിയ വിശേഷം മലയാള മിനിസ്ക്രീൻ പ്രേക്ഷകരോട് അറിയിച്ചിരിക്കുകയാണ് നൂബിൻ ജോണി. നൂബിന്റെ ഭാര്യയായ ഡോക്ടർ ജോസഫൈൻ ഏഷ്യാനെറ്റിൽ പുതുതായി സംപ്രേഷണം ചെയ്യാനിരിക്കുന്ന ഗീതാഗോവിന്ദമെന്ന പരമ്പരയിലെ നായിക ഗീതാഞ്ജലി എന്ന കഥാപാത്രമായെത്തുന്ന സന്തോഷ വാർത്തയാണ് നൂബിൻ ജോണി പങ്കുവെച്ചത്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെ സപ്പോർട്ട് ചെയ്യണമെന്ന് നൂബിൻ ജോണി പറഞ്ഞിട്ടുണ്ട്. നൂബിന്റെയും ഭാര്യയുടെയും

എല്ലാ വിശേഷങ്ങളും താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോൾ നൂബിൻ പങ്കുവെച്ച ഈ വലിയ സന്തോഷവാർത്ത മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനായത് കൊണ്ടുതന്നെ നൂബിന്റെ വീഡിയോ കേരളത്തിലാകെ വൈറൽ ആയിരിക്കുകയാണ്. ഒരുപാട് പ്രേക്ഷകരാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവെക്കുന്ന പുതിയ താരമായ നൂബിൻ ജോണിയുടെ ഭാര്യ ബിന്നിക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്.Kudumbavilakku Noobin Share wife latest Happy News malayalam