ഓണക്കോടിയിൽ പാർവതിയും ജയറാമും.!!!പ്രണയാർദ്രരായി ഓണം ആഘോഷിച്ച് ജയറാമേട്ടനും പാർവതിയും; ജനപ്രിയൻ കുടുംബത്തിൽ പൊടിപൊടിച്ച് ഓണാഘോഷം.!! | Jayaram Family Onam Celebration viral

Jayaram Family Onam Celebration viralമലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താര ജോടികൾ ആണ് പാർവതിയും ജയറാമും. സ്ക്രീനിലെ പ്രണയ ജോടികൾ സിനിമയിലെന്ന പോലെ ജീവിതത്തിലും ഒരുമിക്കാൻ തീരുമാനിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചവരാണ് മലയാളികൾ. ജയറാം ഇപ്പോഴും സിനിമയിൽ ആക്റ്റീവ് ആണെങ്കിലും പാർവതി ഗ്രഹഭരണവുമായി മുന്നോട്ട് പോകുകയാണ്.

ഈയിടക്കാണ് സോഷ്യൽ മീഡിയയിൽ പോലും പാർവതി ആക്റ്റീവ് ആയി തുടങ്ങിയത്. ജയറാമിനെയും പാർവതിയെയും കൂടാതെ വീട്ടിലിപ്പോൾ ഒരു സിനിമ താരം കൂടിയുണ്ട്. ഇവരുടെ മൂത്ത മകൻ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച കാളിദാസ് പിന്നീട് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ജയറാമിനൊപ്പം അഭിനയിച്ചിരുന്നു. അതിനു ശേഷം നായകനയാണ് താരം പൂമരം എന്ന ചിത്രത്തിൽ എത്തിയത്. കാളിദാസിന്റെ കരിയറിലെ തന്നെ നാഴികക്കല്ലായ ചിത്രം ആയിരുന്നു പാവ കഥയ്കൾ. കാളിദാസിനു എല്ലാ വിധ സപ്പോർട്ടും നൽകി കൂടെ നിൽക്കുന്നത് പാർവതിയും ജയറാമും ആണ്.

ഇളയ മകൾ മാളവിക ജയറാം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണെങ്കിലും സിനിമ മേഖലയിലേക്ക് ഇത് വരെ എത്തിയിട്ടില്ല. സിനിമ മേഖലയിലെ അതി മനോഹരമായ ഒരു പ്രണയം ആയിരുന്നു ജയറാമിന്റെയും പാർവതിയുടെയും. രണ്ട് പേരും സ്റ്റാറുകൾ ആയിരുന്നത് കൊണ്ട് തന്നെ പ്രണയത്തിന്റെ സ്വകാര്യത എൻജോയ് ചെയ്യുക എന്നത് ഇരുവർക്കും വലിയൊരു ടാസ്ക് തന്നെ ആയിരുന്നു.

സിനിമയിലെ ഇവരുടെ സുഹൃത്തായ സിദ്ധിക്ക് പലപ്പോഴും ഇവരുടെ പ്രണായകാലത്തെ പല തമാശകളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. അന്നത്തെ സിനിമപ്രവർത്തനങ്ങൾ എല്ലാം നടന്നിരുന്ന ഉദയ സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ട് മുട്ടിയത്. വിവാഹ ശേഷം പാർവതി സ്വയമേ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പഴും താരത്തിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന മലയാളികൾ ഉണ്ട് എന്നതാണ് സത്യം. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് എല്ലാവരും പാർവതിയുടെ വിശേഷങ്ങൾ അറിയുന്നത്. ഇപ്പോഴിത തങ്ങളുടെ ആരാധകർക്ക് ഓണം ആശംസകൾ പങ്ക് വെച്ച് കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രണയ ജോഡികൾ. സെറ്റ് സാരിയുടുത്ത് അതി സുന്ദരിയായി പാർവതിയും ഷർട്ടും മുണ്ടും അണിഞ്ഞു മലയാളത്തനിമയിൽ ജയറാമും തങ്ങളുടെ ആരാധകർക്ക് നാശംസകൾ നേർന്നു.Jayaram Family Onam Celebration viral