ഒടുവിൽ തുറന്നു പറച്ചിലുമായി ഗോപികയും ഗോവിന്ദ് പത്മസൂര്യയും.!!തമിഴ് നാട്ടിലെ അമ്പലത്തിൽ വെച്ച് ആദ്യ കാഴ്ച.. കേരളം കാത്തിരുന്ന പ്രണയ കഥ.!! | Govind Padmasoorya Santhwanam Gopika Anil Love Story

Govind Padmasoorya Santhwanam Gopika Anil Love Storyതങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു തീരുമാനമെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇരു താരങ്ങളും. ജിപിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇവർക്കിടയിലെ പ്രണയവും വിവാഹത്തിലേക്ക് എത്തിയ കാര്യങ്ങളും ഒക്കെ താരങ്ങൾ പങ്കുവെക്കുന്നത്. ഇരുവരുടെയും കുടുംബത്തിലെ ആൻറിമാർ തമ്മിലുള്ള

സൗഹൃദമാണ് ഇത്തരത്തിൽ ഒരു ബന്ധത്തിലേക്ക് ഇവരെ എത്തിച്ചതെന്ന് ജിപിയും ഗോപികയും പറയുന്നു. ചെന്നൈയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത് അതും ക്ഷേത്രത്തിൽ വെച്ച്. ഗോപിക ചെന്നൈയിൽ ഉണ്ടെന്നറിഞ്ഞ ജിപി ആന്റിയുടെ നിർദ്ദേശപ്രകാരം അവിടേക്ക് എത്തുകയായിരുന്നു. ആദ്യം സംസാരിച്ചപ്പോൾ തന്നെ ഇത് പോസിബിൾ ആണെന്ന് തനിക്ക് തോന്നിയിരുന്നു എന്ന് ജിപി പറയുന്നു.

അതിനുശേഷം ആണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്. തനിക്ക് തുടക്കം മുതൽ തന്നെ താല്പര്യമായിരുന്നു എങ്കിലും ഗോപിക വളരെയധികം കൺഫ്യൂസ്ഡ് ആയിരുന്നു.അതുകൊണ്ടുതന്നെ ഇത് നല്ല രീതിയിൽ മുന്നോട്ടു പോകില്ല എന്ന് തോന്നിയ താൻ ഇത് ശരിയാകില്ലെന്ന് ഗോപികയോട് പറയുകയും ചെയ്തു. എന്നാൽ പിന്നീട് ഗോപികയാണ് ബന്ധത്തിന് മുൻകൈയെടുത്തത്. അങ്ങനെ ഏറെ വൈകിയാണ്

വീട്ടുകാരോട് പോലും ഇതിനെപ്പറ്റി പറയുന്നത് എന്നും ജിപി പറയുന്നു സാന്ത്വനത്തിന്റെ സംവിധായകൻ ലോകത്തോട് വിട പറഞ്ഞ സാഹചര്യത്തിലും നിശ്ചയവുമായി മുന്നോട്ടു പോയതിന്റെ കാരണവും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നുണ്ട്. ആദ്യം നിശ്ചയം മാറ്റിവയ്ക്കാൻ തീരുമാനിച്ചു എങ്കിലും ജയ്പൂരിൽ നിന്നും മറ്റുമുള്ള വളരെ പ്രായം ചെന്ന തന്റെ ബന്ധുക്കൾ വിവാഹനിശ്ചയത്തിന് മാത്രമായി നാട്ടിലെത്തിയത് കൊണ്ടാണ് ഇതുമായി മുന്നോട്ടുപോകാം എന്ന തീരുമാനത്തിൽ തങ്ങൾ എത്തിയത് എന്നാണ് ജി പി പറയുന്നത്. എല്ലാവരും കാത്തിരുന്ന വീഡിയോയ്ക്ക് വളരെ മികച്ച പ്രതികരണം തന്നെയാണ് ആളുകൾക്കിടയിൽ നിന്ന് ലഭിക്കുന്നത്.Govind Padmasoorya Santhwanam Gopika Anil Love Story