3 പേരടങ്ങുന്ന ഒരു കുടുംബമായി ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം!! സ്വന്തം കൈപ്പടയിൽ ബസിലിന് വേണ്ടി എലിസബത്ത് തയാറാക്കിയ സമ്മാനം കണ്ടോ??ഒരു ഹൃദയം പോലെ 100 വർഷം കൂടെ ജീവിക്കട്ടെ ആശംസകളേകി ആരാധകർ!!|Basil Joseph Wedding Anniversary Post Viral

Basil Joseph Wedding Anniversary Post Viralമലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ബേസിൽ ജോസഫ്. 2012 ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിച്ചാണ് താരം തൻറെ കരിയർ ആരംഭിക്കുന്നത്. അതേ വർഷം തന്നെ ശ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു.

2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുകയും തിര എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ച ചലച്ചിത്രരംഗത്തേക്ക് കടന്നു വരികയും ചെയ്തു. താരം ആദ്യമായി അഭിനയിച്ച ചിത്രം ഹോംലി മീൽസ് ആയിരുന്നു. അതിനു ശേഷം 2015 കുഞ്ഞിരാമായണം എന്ന ചിത്രം സംവിധാനം ചെയ്ത ബേസിൽ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായി ഉയരുകയായിരുന്നു.

2017 ടോവിനോ തോമസ്, രഞ്ജി പണിക്കർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി സംവിധാനം ചെയ്ത ഗോദ എന്ന ചിത്രവും ടോവിനോയെ തന്നെ നായകനാക്കി പുറത്തിറക്കിയ മിന്നൽ മുരളി എന്ന ചിത്രവും മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകൾ തന്നെയാണ് സമ്മാനിച്ചത്. അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായിരിക്കുന്ന ബേസിൽ കരിയറിനും കുടുംബ ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വ്യക്തിയുമാണ്. ബേസിലിനെ പോലെ തന്നെ എന്നും ചില്ലായിരിക്കുവാനാണ് താരത്തിന്റെ ഭാര്യയും ആഗ്രഹിക്കുന്നതെന്ന് ടോവിനോ ഉൾപ്പെടെയുള്ള താരങ്ങൾ മുൻപ് വ്യക്തമാക്കിയ കാര്യമാണ്. ഈ വർഷമാണ് ബേസിലിന് ഒരു മകൾ ജനിച്ചത്.

മകളുടെ മാമോദിസ ചടങ്ങുകളുടെ അടക്കമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെ ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം വന്നെത്തി, മൂന്നംഗ കുടുംബത്തിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ബേസിൽ ഭാര്യയുമൊത്തുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ നിന്നുള്ള സഹതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.Basil Joseph Wedding Anniversary Post Viral