ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ വർഷങ്ങൾക്ക് മുന്നേ അത് ഞങ്ങള്‍ക്ക് കിട്ടിയേനെ.!! ഇതിനി മുൻപോട്ട് പോകില്ല; ഈ ബന്ധം ശരിയാകില്ലെന്ന് പറഞ്ഞിടത്ത് നിന്ന് ഇത് വരെയെത്തി.!! | Actor Shaju Sreedhar Wedding Anniversary october 27

Actor Shaju Sreedhar Wedding Anniversary october 27നടനും മിമിക്രി ആര്‍ടിസ്റ്റുമായ ഷാജു ശ്രീധർ എല്ലാവർക്കും സുപരിചിതനാണ്. 24ആം വിവാഹ വാർഷികം ആഘോഷിച്ച് ഷാജു ശ്രീധറും ചാന്ദിനി ഷാജുവും. വിവാഹ വാർഷികത്തിന് ഹൃദയഹാരിയായ അടിക്കുറിപ്പോടെ ഷാജു തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മിമിക്രിയിലൂടെയാണ് ഷാജു സിനിമയിലെത്തിയത്.1995ല്‍ പുറത്തിറങ്ങിയ കോമഡി മിമിക്‌സ് ആക്ഷന്‍ 500 ലൂടെയാണ് ഷാജു ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. നടിയായ ചാന്ദ്നിയെയാണ് ഷാജു വിവാഹം ചെയ്തത്. മോഹൻലാലിന്റെ മുഖഛായ യുള്ള ഷാജുവിനെ ആദ്യകാലത്ത് പലരും തിരിച്ചറിഞ്ഞിരുന്നത് പോലും ആ നിലയിലായിരുന്നു. സീരിയലുകളിലും സജീവമായിരുന്ന നടനായിരുന്നു ഷാജു.

നീണ്ട 24 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷവും താൻ തിരഞ്ഞെടുത്ത വ്യക്തിയെ കുറിച്ച് തനിക്ക് ഒരിക്കൽപോലും തെറ്റിയിട്ടില്ല എന്ന വിശ്വാസത്തോടെയാണ് ഷാജു ക്യാപ്ഷൻ പങ്കുവെച്ചത്. “രണ്ടുപേർക്കും പറക്കാൻ ഒരു ചിറകു മതി എന്നറിഞ്ഞിട്ട് ഇന്നത്തേക്ക് 24 വർഷം” എന്ന മനോഹരമായ ക്യാപ്ഷനും ഒരു ചിത്രവുമാണ് ഷാജു പങ്കുവെച്ചത്. പൂമാലയിട്ട് നിൽക്കുന്ന വധൂവരന്മാരായ ഷാജു കസവു മുണ്ടും മേൽ മുണ്ടും ചാന്ദിനി സെറ്റ് സാരിയുമാണ് ധരിച്ചിട്ടുള്ളത്.

ഇതിനോടകം തന്നെ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും സ്നേഹവും സ്നേഹം നിറഞ്ഞ പ്രതികരണങ്ങളും പോസ്റ്റിനു താഴെ വന്ന് നിറഞ്ഞു. എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന ഒരു പാട്ട് റിയാലിറ്റി ഷോയിലാണ് ഷാജുവും ചാന്ദിനിയും തങ്ങളുടെ പ്രണയ കഥ പങ്കുവെച്ചത്. പണ്ട് അഭിനയിക്കുന്ന കാലത്ത് ഷൂട്ടിങ്ങിനിടയിൽ കണ്ട പരിചയം പിന്നെ പ്രണയത്തിലേക്ക് വളർന്നതായിരുന്നു. ചാന്ദിനി ഷാജുവിനെ ആദ്യമായി കാണുന്നത് കൂളിംഗ് ഗ്ലാസ് വച്ച് ലൊക്കേഷനിലേക്ക് വരുന്നതാണ്. അതിനുശേഷം പരിചയം കൂടുതൽ അടുപ്പത്തിലേക്ക് വളർന്നു. ടെലിഫോണുകളിലൂടെ ആണ് നീണ്ട പ്രണയകാലം സംസാരിച്ചു കഴിച്ചത്. ഒരു ദിവസം ചാന്ദിനിയുടെ വീട്ടുകാർ ബന്ധം കണ്ടുപിടിക്കുകയും താക്കീത് കൊടുക്കുകയും ചെയ്തു. കല്യാണം ആലോചിച്ച് ചെന്നപ്പോൾ ഒരു മിമിക്രിക്കാരനെ കല്യാണം കഴിച്ചു കൊടുക്കാൻ താല്പര്യം ഇല്ലെന്നാണ് ചാന്ദിനിയുടെ രക്ഷിതാക്കൾ ഷാജുവിനോട് പറഞ്ഞത്. അതിനുശേഷം ഒളിച്ചോടി കല്യാണം കഴിച്ച് ഇന്നിപ്പോൾ ഇതാ സുഖമായി ജീവിക്കുന്നു. പ്രതിബന്ധങ്ങളെ മാറ്റി ഒന്നിച്ച് രണ്ടു ഹൃദയങ്ങളാണ് ചാന്ദിനിയും ഷാജുവും. കൂടുതൽ വർഷങ്ങൾ മംഗളകരമായി ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ.Actor Shaju Sreedhar Wedding Anniversary october 27