മലയാളികളുടെ പ്രിയപ്പെട്ട നടി!! ക്ലാസ് അഭിനയത്തിന്റെ രാജകുമാരി; ഈ താരത്തെ മനസിലായോ??|80’s club founder childhood photo malayalam
80’s club founder childhood photo malayalamനിരവധി അന്യഭാഷ ചലച്ചിത്ര താരങ്ങൾ, മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട്, മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു നടിയുടെ പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി മലയാള സിനിമകളിൽ നായിക റോളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ താരം, മലയാള സിനിമ പ്രേമികൾക്ക് സുപരിചിതയാണ്.
ദക്ഷിണേന്ത്യൻ സിനിമ ലോകത്തെ താരം സമ്പന്നമായ ഒരു കുടുംബത്തിലെ അംഗം കൂടിയാണ് ഈ താരം. ഈ കുടുംബം നിരവധി നടി നടന്മാരെ ഇന്ത്യൻ സിനിമ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. നിങ്ങൾ ഇവിടെ കാണുന്ന ഈ നടിയുടെ പിതാവും, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഒരു പഴയകാല നടനാണ്. തീർച്ചയായും ഇപ്പോൾ തന്നെ ഈ നടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.
അക്ഷരങ്ങൾ, എന്റെ ഉപാസന, എഴുതാപ്പുറങ്ങൾ, വാനപ്രസ്ഥം തുടങ്ങി നിരവധി ക്ലാസിക്കൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി സുഹാസിനിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം സുഹാസിനി അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുഹാസിനി, രണ്ട് തവണ കേരള ചലച്ചിത്ര പുരസ്കാരവും, ഒരുതവണ തമിഴ്നാട് ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.
കമൽ ഹാസൻ ഉൾപ്പെടെയുള്ള വലിയ താരങ്ങൾ അടങ്ങിയ ഹാസൻ കുടുംബത്തിലെ അംഗമാണ്. കമൽ ഹാസന്റെ ജ്യേഷ്ഠനായ ചാരു ഹാസൻ ആണ് സുഹാസിനിയുടെ പിതാവ്. മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവ് കൂടിയാണ് ചാരു ഹാസൻ. പ്രമുഖ സംവിധായകൻ മണിരത്നം ആണ് സുഹാസിനിയുടെ ഭർത്താവ്. ദമ്പതികൾക്ക് നന്ദൻ എന്ന് പേരുള്ള ഒരു മകനും ഉണ്ട്.80’s club founder childhood photo malayalam