വിക്രമിന്റെയും അച്ഛന്റെയും പ്രാർത്ഥന ഫലിക്കുമോ ?കുഞ്ഞിനെ തട്ടിയെടുക്കാൻ വന്ന സരയുവിനെ കയ്യോടെ പിടികൂടി രൂപ!! കുഞ്ഞിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ കിരൺ!!|mounaragam today episode promo august 15 malayalam

mounaragam today episode promo august 15 malayalamപ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ സീരിയലായ മൗനരാഗത്തിൽ ആരാധകർ കാത്തിരിക്കുന്ന മുഹൂർത്തങ്ങളിൽ ഒന്നാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രസവവേദന വന്ന കല്യാണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നതായിരുന്നു.

പിന്നീട് കല്യാണിയുടെ അമ്മ ദീപ ആശുപത്രിയിൽ എത്തി. അപ്പോഴാണ് ഡോക്ടർ വന്ന് കല്യാണി അന്വേഷിച്ചെന്നു പറഞ്ഞു. ഉടൻ റൂമിൽ കയറി കല്യാണിയെ കണ്ടപ്പോൾ ആംഗ്യ ഭാഷയിൽ കല്യാണി വീണ്ടും ചോദിക്കുന്നത് നമ്മുടെ കുഞ്ഞ് സംസാരിക്കുമോ എന്നാണ്. പിന്നെയും കിരൺ സമാധാനിപ്പിക്കുകയാണ്. ദീപയും മകളെ പോയി കാണുന്നു. പിന്നീട് കാണുന്നത് പ്രകാശൻ്റെ വീടാണ്. കാദംബരി കല്യാണിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം അറിയിക്കുകയാണ്.

അപ്പോൾ പ്രകാശൻ കല്യാണിയ്ക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് ശബ്ദം കിട്ടില്ലെന്ന് പറയുകയാണ്. അപ്പോഴാണ് വിക്രം വരുന്നത്. അവനോടും പ്രസവശേഷം കല്യാണിയ്ക്കു ശബ്ദം കിട്ടുമെന്നും, അതിനാൽ നീ സ്വാതി ഡോക്ടറോട് പറഞ്ഞ് അവൾക്ക് ശബ്ദം കൊടുക്കാൻ പാടില്ലെന്ന് പറയുകയാണ് പ്രകാശൻ. പിന്നീട് കാണുന്നത് രാഹുലിൻ്റെ വീടാണ്. സരയു കല്യാണിയെ ആശുപത്രിയെ അഡ്മിറ്റ് ആക്കിയതിനാൽ ഞാനും അഡ്മിറ്റാകട്ടെ എന്നു പറയുകയാണ്. ഇത് കേട്ടുകൊണ്ടാണ് മനുവരുന്നത്. അങ്ങനെ പ്രസവിക്കാൻ പറ്റില്ലെന്നും, നിൻ്റെ പ്രസവം കഴിഞ്ഞാൽ ഉടൻ ഞങ്ങൾ അമേരിക്കയിലേക്ക് പോകുമെന്ന് പറഞ്ഞു കൊണ്ട് പോവുകയാണ് മനോഹർ. രാഹുലിനോട് നല്ലൊരു കുടുംബത്തിലെ കുഞ്ഞിനെ കണ്ടെത്താൻ പറയുകയാണ് സരയു.

പിന്നീട് ബൈജുവും പാറുമോളും കല്യാണിയ്ക്ക് നല്ലൊരു കുഞ്ഞ് ജനിക്കണമേ എന്ന് പ്രാർത്ഥിക്കുകയാണ്. അങ്ങനെയിരിക്കെയാണ് കിരണിനെ ഡോക്ടർ വിളിച്ച് കല്യാണിയ്ക്ക് ഓപ്പറേഷൻ വേണ്ടി വരും എന്ന കാര്യം പറയുന്നത്. അതിനാൽ അവൾക്ക് പ്രിയപ്പെട്ടവരെ അവളെ കാണിക്കണമെന്ന് പറയുകയാണ് ഡോക്ടർ. കിരണിൻ്റെ അമ്മയെ അവൾക്ക് ഇഷ്ടമാണെന്നും, അവരെയും അറിയിക്കണമെന്ന് പറയുകയാണ്. അങ്ങനെ കിരൺ അമ്മയ്ക്ക് മെസേജയക്കുന്നു. മെസേജ് കണ്ട രൂപ ഉടൻ തന്നെ പർദ്ദ ധരിച്ച് ആശുപത്രിയിലേക്ക് പോകാനൊരുങ്ങുന്നു.mounaragam today episode promo august 15 malayalam