തമിഴിലേക്കും ചേക്കേറി വൃദ്ധി വിശാൽ.!! തന്റെ ആദ്യത്തെ തമിഴ് സിനിമയുടെ വാർത്തയുമായി വൃദ്ധിവിശാൽ…

സിനിമാ താരങ്ങളുടെ കൊച്ചു കുട്ടികളും മറ്റും സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും പലപ്പോഴും ഇടം പിടിക്കാറുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ട പാട്ട് പാടിയും ഡാൻസ് കളിച്ചുമുള്ള ഇവരുടെ വീഡിയോകൾ ആരാധകർ നിമിഷനേരം കൊണ്ട് വൈറലാക്കാറുമുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സുപ്രഭാതത്തിൽ ലക്ഷക്കണക്കിന് ആരാധകരെയും പ്രേക്ഷകരെയും സൃഷ്ടിച്ചെടുത്ത കുഞ്ഞു താരമാണ് വൃദ്ധി വിശാൽ. ഒരു വിവാഹ റിസപ്ഷനിടെയായിരുന്നു

പ്രേക്ഷകരുടെയും കാഴ്ചക്കാരുടെയും മനം നിറച്ച നൃത്തചുവടുകളുമായി വൃദ്ധി എത്തിയത്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായെത്തിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന സിനിമയിലെ “രാമുലോ രാമുലാ..” എന്ന ഗാനത്തിന് വൃദ്ധി കുഞ്ഞിന്റെ മനോഹരമായ ചുവടുകൾ ദിവസങ്ങളോളം ആയിരുന്നു പലരുടെയും സ്റ്റാറ്റസുകൾ ഭരിച്ചിരുന്നത്. ഈ ഒരൊറ്റ വീഡിയോയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഈ കുഞ്ഞു ഡാൻസർക്ക് താരപരിവേഷം തന്നെയായിരുന്നു

പിന്നീട് ആരാധകർ കൊടുത്തിരുന്നത്. തുടർന്ന് ഇൻസ്റ്റഗ്രാമിൽ ഏകദേശം 14 ലക്ഷത്തോളം പേർ പിന്തുടരുന്ന സ്റ്റാറായി ഇവർ മാറുകയും ചെയ്യുകയായിരുന്നു. കേരളത്തിലെ പുറമേയുള്ള പല സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള പലരും വൃദ്ധി കുഞ്ഞിന്റെ കടുത്ത ആരാധകരാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മാത്രമല്ല മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ” മഞ്ഞിൽ വിരിഞ്ഞ പൂവ് ” എന്ന സീരിയൽ പരമ്പരയിൽ അനുമോൾ

എന്ന കഥാപാത്രത്തിലൂടെയും നിരവധി ആരാധകരെ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം വൃദ്ധി വിശാൽ പങ്കുവെച്ച ഒരു സന്തോഷ വാർത്തയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ഏറെ തരംഗമായിട്ടുള്ളത്. തന്റെ ആദ്യത്തെ തമിഴ് സിനിമയുടെ വാർത്തയാണ് വൃദ്ധിമോൾ പങ്കുവെച്ചിരിക്കുന്നത്. തമിഴ് സിനിമ താരം ജീവയുമൊത്തുള്ള ചിത്രമാണ് വൃദ്ധിമോൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുളിൽ സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ…